തിരുവനന്തപുരം: കേരള പിഎസ്‌സി യുടെ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങാൻ ആലോചന. പി.എസ്.സി. വാർത്തകൾ ഫെയ്‌സ്ബുക്ക് പേജ് വഴി ഉദ്യോഗാർത്ഥികളെ അറിയിക്കാനാണ് ശ്രമം. ഇത് സംബന്ധിച്ച് പഠിക്കുന്നതിന് നാലംഗ ഉപസമിതിയെ പിഎസ്‌സി ചുമതലപ്പെടുത്തി.

നിലവിൽ പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾ വഴിയാണ് പിഎസ്‌സിയുടെ ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവരുന്നത്. പുതിയ സാഹചര്യത്തിൽ ഫെയ്സ്ബുക്ക് പേജ് വഴി വാർത്തകൾ അറിയിക്കുന്നത് കൂടുതൽ ഉപകാരപ്പെടുമെന്ന് പിഎസ്സി യോഗത്തിലാണ് നിർദ്ദേശം ഉയർന്നത്.

എന്നാൽ ഇതിനെ കുറിച്ച് പഠിക്കാൻ നാലംഗ സമിതിയെ നിയമിച്ചതിന് പിന്നിൽ വ്യക്തതയില്ല. പിഎസ്‌സി അംഗങ്ങളായ പ്രൊഫ.ലോപ്പസ് മാത്യു, ആർ.പാർവ്വതി ദേവി, ഡോ.സുരേഷ്‌കുമാർ, ഡോ.എം.ആർ.ബൈജു എന്നിവരാണ് സമിതിയിലുള്ളത്. ഈ പേജിൽ ഉദ്യോഗാർത്ഥികളുടെയും മറ്റുള്ളവരുടെയും കമന്റുകൾ നിയന്ത്രിക്കണമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ