സ്വകാര്യ ബസുകൾക്ക് നാളെ മുതൽ സർവിസ് ആരംഭിക്കാം: ഗതാഗത മന്ത്രി

ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് അനുവദനീയമല്ല

Private Bus, Lockdown

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി നാളെ മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വിസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഒറ്റ -ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില്‍ ഓരോ ദിവസം ഇടവിട്ടാണ് ബസുകള്‍ ഓടേണ്ടതെന്നും നിര്‍ദേശം.

എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വിസ് നടത്താവുന്ന സാഹചര്യമല്ല നിലവിലേതെന്ന് മന്ത്രി വ്യക്തമാക്കി.അതിനാലാണ് ഒന്നിടവിട്ട ദിവസങ്ങളിൽ ബസുകള്‍ മാറി മാറി സര്‍വിസ് നടത്തണമെന്ന നിബന്ധന കൊണ്ടു വരുന്നത്.

ഇതനുസരിച്ച് നാളെ ഒറ്റ അക്ക നമ്പര്‍ ബസുകളാണ് ഓടേണ്ടത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പര്‍ ബസുകള്‍ സര്‍വിസ് നടത്തണം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും ഒറ്റ നമ്പര്‍ ബസുകളാണ് നിരത്തില്‍ ഇറങ്ങേണ്ടത്.

തുടര്‍ന്നു വരുന്ന ദിവസങ്ങളിലും ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം സ്വകാര്യ ബസ് സര്‍വിസുകള്‍ നടത്തേണ്ടത്. ശനിയും ഞായറും സര്‍വിസ് അനുവദനീയമല്ല. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

Also Read: കേരളം അൺലോക്കായി; ഇളവുകൾ ഇങ്ങനെ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala private buses can start service say transport minister

Next Story
12,469 പുതിയ കേസുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com