തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചു. നിരക്കു വർധനവിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാടുകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവയ്ക്കാൻ ബസ് ഉടമകൾ തീരുമാനിച്ചത്. 21 മുതൽ അനിശ്ചിതകാല സമരമുണ്ടാകില്ലെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി അറിയിച്ചു.
വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഉടമകൾ സർക്കാരിന് മുന്നിൽ വച്ചിരുന്നത്. എന്നാൽ ആവശ്യങ്ങൾ അറിയിച്ച് ഒരുമാസം കഴിഞ്ഞിട്ടും തീരുമാനമൊന്നും ഉണ്ടാവാതിരുന്നതിനാലാണ് ഉടമകള്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെങ്കിൽ നികുതി ഇളവ് നല്‍കണം അല്ലെങ്കില്‍ ഡീസലിന് സബ്സിഡി നല്‍കണമെന്നതാണ് ബസ് ഉടമകളുടെ ആവശ്യം. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയെന്നാണ് വിവരം.
Also Read: കടുവപ്പേടി മാറാതെ കുറുക്കൻമൂല; വീണ്ടും കാൽപ്പാടുകൾ, തിരച്ചിൽ തുടരുന്നു