തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി നാല് മുതൽ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് വ്യവസായം തകരുന്നുവെന്നും ബസ് ചാർജ് വർധിപ്പിക്കണമെന്നും ആശ്യപ്പെട്ട് സംയുക്ത സമിതിയാണ് അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും സമിതി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Read Also: അമേരിക്കയിൽ കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം തടാകത്തിൽ
മിനിമം ബസ് ചാർജ് 10 രൂപയാക്കണം എന്നാണ് സമര സമിതിയുടെ ആവശ്യം. വിഷയത്തില്‍ സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് സംയുക്തസമരസമിതി ആരോപിക്കുന്നു.