സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ അനിശ്ചിത കാല സമരത്തിലേക്ക്. നവംബർ ഒമ്പത് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു.
ബസ് ചാർജ് വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചും ഡീസൽ വില വർധനവിൽ പ്രതിഷേധിച്ചുമാണ് ബസ്സുടമകളുടെ സമരം. സംസ്ഥാനത്തെ ബസ് ഉടമകളുടെ വിവിധ സംഘടനകളുടെ കൂട്ടായ തീരുമാനമാണ് സമരമെന്ന് ഫെഡറേഷൻ അറിയിച്ചു.
ബസ് മിനിമം ചാർജ് നിലവിലെ എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കണം, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് മിനിമം ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങൾ ബസ് ഉടമകൾ ഉന്നയിക്കുന്നു. കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നും ബസ് ഉടമകള്‍ പറയുന്നു.
ബസ് സർവീസുകൾക്ക് നികുതിയിളവ് വേണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.
Also Read: ആവർത്തിക്കുന്ന ദുരന്തങ്ങളിൽനിന്ന് മലയാളി പഠിക്കേണ്ടത്