Kerala Pournami Lottery RN 368 results: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി ഭാഗ്യക്കുറി RN 368ന്റെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ടിക്കറ്റ് നമ്പർ RV322741ന് ലഭിച്ചു. രണ്ടാം സമ്മാനം ടിക്കറ്റ് നമ്പർ RS724622ന് ലഭിച്ചു. RV449126നാണ് മൂന്നാം സമ്മാനം.

ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. ടിക്കറ്റ് വില 30 രൂപ.

5000 രൂപയില്‍ താഴെ സമ്മാന തുക ലഭിച്ച വിജയികള്‍ തുക കൈപ്പറ്റുന്നതിന് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയ്ക്ക് മുകളിലാണ് സമ്മാനത്തുക എങ്കില്‍ ഏതെങ്കിലും ബാങ്കിലോ ലോട്ടറി ഓഫീസിലോ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി എത്തണം.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ