Latest News
കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയം
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്; എറണാകുളത്ത് കടയടപ്പ് സമരം
ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ

Kerala Pooja Bumper Lottery 2019: പൂജ ബംപർ നറുക്കെടുപ്പ് ശനിയാഴ്ച, വിറ്റഴിഞ്ഞത് 33 ലക്ഷത്തിലധികം ടിക്കറ്റുകൾ

Kerala Pooja Bumper Lottery Ticket 2019: 35 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുളളത്. ഇതിൽ 33 ലക്ഷത്തിലധികം വിറ്റഴിഞ്ഞിട്ടുണ്ട്

pooja bumper, kerala lottery, ie malayalam

Kerala Pooja Bumper Lottery Ticket 2019: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 70) ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച (നവംബർ 30) നടക്കും. 35 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുളളത്. ഇതിൽ 33 ലക്ഷത്തിലധികം വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്നത്തോടെ മൊത്തം ടിക്കറ്റുകളും വിറ്റഴിയുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. പരമാവധി 45 ലക്ഷം ടിക്കറ്റാണു ലോട്ടറി വകുപ്പിന് അച്ചടിക്കാന്‍ കഴിയുക.

Kerala Lottery Result 30.11.19 Pooja Bumper 2019 Live: കോടിപതിയെ ഇന്നറിയാം, പൂജ ബംപർ നറുക്കെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക്

കഴിഞ്ഞ വര്‍ഷം പൂജ ബംപറില്‍ 22 ലക്ഷം ടിക്കറ്റാണു വിറ്റിരുന്നത്. ഒന്‍പതു കോടി രൂപയായിരുന്നു സര്‍ക്കാരിനുണ്ടായ ലാഭം. ടിക്കറ്റ് വില്‍പ്പനയിനത്തില്‍ 29.14 കോടി രൂപ ലഭിച്ചു. 11.97 കോടി രൂപ സമ്മാനമായി നല്‍കി.

Kerala Pooja Bumper Lottery 2019: പൂജാ ബംപർ: ഒന്നാം സമ്മാനം അഞ്ചു കോടി; നറുക്കെടുപ്പ് നവംബർ 30 ന്

നവംബര്‍ 30നു നറുക്കെടുക്കുന്ന ഈ വര്‍ഷത്തെ പൂജ ബംപറിന്റെ ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപ. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബംപര്‍ ഭാഗ്യക്കുറി ലഭ്യമാണ്. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കുക.

പൂജാ ബംപർ നറുക്കെടുപ്പ് നടക്കുന്ന നവംബർ 30 ന് ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ടിക്കറ്റ് വിൽപനയ്ക്ക് തുടക്കമാകും. ഇത്തവണ 50 ലക്ഷത്തോളം ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറി ടിക്കറ്റുകൾ വിറ്റഴിയുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. 12 കോടിയാണ് സമ്മാനത്തുക. ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala pooja bumper lottery sold 33 lakh tickets draw date on november 30

Next Story
തനിക്കെതിരായ സ്വത്ത് സമ്പാദന കേസ്: കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ടോമിൻ തച്ചങ്കരിtominc-j-thachankary-759
The moderation of comments is automated and not cleared manually by malayalam.indianexpress.com