Kerala Pooja Bumper Lottery Ticket 2019: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ലോട്ടറിയാണ് പൂജ ബംപർ (BR 70). 35 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 29 ലക്ഷത്തോളം ടിക്കറ്റുകൾ ഇതുവരെ വിറ്റഴിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കാൻ കഴിയുമെന്നാണു ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. പരമാവധി 45 ലക്ഷം ടിക്കറ്റാണു ലോട്ടറി വകുപ്പിന് അച്ചടിക്കാന്‍ കഴിയുക.
കഴിഞ്ഞ വര്‍ഷം പൂജ ബംപറില്‍ 22 ലക്ഷം ടിക്കറ്റാണു വിറ്റിരുന്നത്. ഒന്‍പതു കോടി രൂപയായിരുന്നു സര്‍ക്കാരിനുണ്ടായ ലാഭം. ടിക്കറ്റ് വില്‍പ്പനയിനത്തില്‍ 29.14 കോടി രൂപ ലഭിച്ചു. 11.97 കോടി രൂപ സമ്മാനമായി നല്കി.
Kerala Pooja Bumper Lottery 2019: പൂജാ ബംപർ: ഒന്നാം സമ്മാനം അഞ്ചു കോടി; നറുക്കെടുപ്പ് നവംബർ 30 ന്
നവംബര്‍ 30നു നറുക്കെടുക്കുന്ന ഈ വര്‍ഷത്തെ പൂജ ബംപറിന്റെ ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപ. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബംപര്‍ ഭാഗ്യക്കുറി ലഭ്യമാണ്. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കുക.
പൂജാ ബംപർ നറുക്കെടുപ്പ് നടക്കുന്ന നവംബർ 30 ന് ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ടിക്കറ്റ് വിൽപനയ്ക്ക് തുടക്കമാകും. ഇത്തവണ 50 ലക്ഷത്തോളം ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറി ടിക്കറ്റുകൾ വിറ്റഴിയുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. 12 കോടിയാണ് സമ്മാനത്തുക. ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.