/indian-express-malayalam/media/media_files/KNQ4CWxi3xVYi0I9qKmP.jpg)
Kerala Pooja Bumper BR-106 Result on November 22
Pooja Bumper Lottery 2025 Result: കൊച്ചി: സംസ്ഥാന സർക്കാന്റെ പൂജാ ബംപർ നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. ഇക്കുറി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔപചാരിക ചടങ്ങുകൾ ഉണ്ടായിരിക്കുകയില്ലെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് അറിയിച്ചു.
Also Read:ശബരിമല സ്വർണക്കൊള്ളയുടെ മുഖ്യ സൂത്രധാരൻ പത്മകുമാർ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ
പന്ത്രണ്ട് കോടി രൂപയാണ് പൂജാ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേർക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം).
Also Read:സംസ്ഥാനത്ത് വീണ്ടും മഴ കനക്കും; നാളെ 7 ജില്ലകളിൽ മഞ്ഞ അലർട്ട്
നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകൾക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 332130 സമ്മാനങ്ങളാണ് നൽകുന്നത്. മൊത്തം 40 ലക്ഷം ടിക്കറ്റുകൾ ആണ് അച്ചടിച്ചിരിക്കുന്നത്. ഓരോ ടിക്കറ്റിനും 300 രൂപയാണ്.
കൈയ്യിൽ എത്ര കിട്ടും?
സമ്മാനത്തുക 12 കോടി രൂപയാണെങ്കിലും ഏജന്റ് കമ്മീഷനും നികുതിയുമൊക്കെ കഴിഞ്ഞ ശേഷം നേർ പകുതി തുകയാണ് കയ്യിൽ കിട്ടുക.ഏജന്റ് കമ്മീഷനായി 10 ശതമാനം തുകയാണ് ഈടാക്കുക. ഇത് 1.2 കോടി രൂപ വരും. ബാക്കി 10.8 കോടി രൂപയിൽ നികുതി ഈടാക്കും. 30 ശതമാനം നികുതിയാണ് ഈടാക്കുക. ടിഡിഎസ് തന്നെ 3.24 കോടി രൂപയോളം വരും.
Also Read:ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാർ ജയിലിലേക്ക്; 14 ദിവസം റിമാൻഡ്
ഇതിനുപുറമേ സർചാർജും നൽകേണ്ടതുണ്ട്. 50 ലക്ഷം രൂപക്ക് മുകളിലുള്ള സമ്മാനത്തുകക്കാണ് പ്രത്യേക സർചാർജ് ഈടാക്കുന്നത്. 37 ശതമാനം തുകയാണ് സർചാർജായി നൽകേണ്ടത്. 37 ശതമാനം സർചാർജ് നൽകേണ്ടി വരുമ്പോൾ ഏകദേശം 1.19 കോടി രൂപ സമ്മാനത്തുകയിൽ നിന്നു പോകും.സെസും അധികം നൽകണം. ഹെൽത്ത്, എജ്യുക്കേഷൻ സെസും ഈടാക്കി കഴിയുമ്പോൾ ഏതാണ്ട് പകുതിയിൽ അധികം തുക മാത്രമാണ് സമ്മാനജേതാവിന് ലഭിക്കുക.
Read More:വായ്പതട്ടിപ്പ് പരാതി; പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us