Kerala Pooja Bumper 2020 BR 76 Lottery : തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 76) ലോട്ടറി വിൽപ്പന ആരംഭിച്ചു. സെപ്റ്റംബർ 22 നാണ് പൂജ ബംപർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ടിക്കറ്റിന് വൻ ഡിമാന്റ് ആണ് ഉള്ളത്. രണ്ടു ദിവസം കൊണ്ടു വിറ്റുതീർന്നത് 5,06,000 ടിക്കറ്റുകൾ.
Read Here: Kerala Pooja Bumper BR 76 Lottery 2020 Live Updates: പൂജാ ബമ്പർ നറുക്കെടുപ്പ് അല്‍പസമയത്തിനുള്ളില്‍
Kerala Pooja Bumper 2020 BR 76 Tickets, Price, Prize Money, Draw Date, Result
- Draw Date 15-11-2020
- TOTAL: 45 LAKH TICKETS
- TICKETS IN 5 SERIES (NA,VA, RA, TH, RI )
- COST OF TICKETS: 200/-
ആദ്യഘട്ടത്തിൽ 10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. പരമാവധി 45 ലക്ഷം ടിക്കറ്റാണു ലോട്ടറി വകുപ്പിന് അച്ചടിക്കാന്‍ കഴിയുക. നറുക്കെടുപ്പ് 2020 നവംബർ 15 ന് രണ്ടു മണിയ്ക്ക്.
ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപ. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബംപര്‍ ഭാഗ്യക്കുറി ലഭ്യമാണ്. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കുക.
കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും സംസ്ഥാന ലോട്ടറി വകുപ്പ് വർഷം തോറും പുറത്തിറക്കുന്നു.
Read more: ഭാഗ്യം വന്ന വഴി; തിരുവോണം ബമ്പർ വിജയികൾ ഇവർ