തിരുവനന്തപുരം: കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ‘ഓക്ക് പാരഡൈസ്’ എന്ന് പേര് മാറ്റിയ നിലയിലാണ്. വൈകിട്ട് 7:30 ഓട് കൂടിയാണ് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ട് തിരിച്ചെടുക്കാനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും വെബ്‌സൈറ്റിന്റേയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

മൂന്ന് ലക്ഷത്തിലധികം ഫോള്ളോവെഴ്‌സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്ത സംഘം പേജിലെ പോസ്റ്റുകൾ നീക്കി മറ്റു പോസ്റ്റുകൾ ചേർത്ത നിലയിലാണ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കേരള പൊലീസിന് ഫെയ്‌സ്ബുക്കിൽ മാത്രം 1.8 മില്യൺ ഫോളോവെഴ്‌സാണ് ഉള്ളത്. ലോക്ക്ഡൗൺ സമയത്തും മറ്റും കേരള പൊലീസ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ച പോസ്റ്റുകൾ ആഗോള ശ്രദ്ധനേടിയിരുന്നു.