കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍, ബിഷപ്പിന് നോട്ടീസ് അയയ്ക്കാന്‍ തീരുമാനമായെന്ന് വൈക്കം ഡിവൈഎസ്പി. റെയ്ഞ്ച് ഐജി വിജയ് സാക്കറേയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണ്.

കോട്ടയം എസ്പി, അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി സുഭാഷ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ബിഷപ്പിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇന്നത്തെ യോഗത്തോടു കൂടി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് ഹര്‍ജി നല്‍കിയിരുന്നു. വിഷയത്തില്‍ എന്തു നിലപാട് സ്വീകരിച്ചുവെന്ന് വ്യാഴാഴ്ച അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന വിഷയത്തെ സംബന്ധിച്ചും ഇന്നു നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ