Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

പൊതുജനങ്ങൾക്ക് കേരള പൊലീസിന്റ മുന്നറിയിപ്പ്: +5, +4 തുടങ്ങിയ നമ്പരുകളിൽ വരുന്ന കോളുകൾ അറ്റൻഡ് ചെയ്യരുത്

മിസ്ഡ് കോൾ കണ്ടു തിരിച്ചു വിളിച്ചവർക്ക് ഫോണിലെ റീചാർജ് ബാലൻസ് ഇനത്തിൽ പണം നഷ്ടപ്പെട്ടതായി പരാതികൾ ലഭിച്ചിട്ടുണ്ട്

mobile phone, ie malayalam

തിരുവനന്തപുരം: +5, +4 തുടങ്ങിയ നമ്പരുകളിൽ ആരംഭിക്കുന്ന കോളുകൾ അറ്റൻഡ് ചെയ്യരുതെന്നും മിസ്ഡ് കോൾ കണ്ടാൽ തിരിച്ചു വിളിക്കരുതെന്നും പൊതുജനങ്ങൾക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്. മിസ്ഡ് കോൾ കണ്ടു തിരിച്ചു വിളിച്ചവർക്ക് ഫോണിലെ റീചാർജ് ബാലൻസ് ഇനത്തിൽ പണം നഷ്ടപ്പെട്ടതായി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ നമ്പരുകളിൽ തുടങ്ങുന്ന കോളുകൾ അറ്റൻഡ് ചെയ്യുകയോ തിരിച്ചു വിളിക്കുകയോ ചെയ്യരുതെന്ന് കേരള പൊലീസ് ഹൈടെക് സെൽ അറിയിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബൊളീവിയയിൽ നിന്നുളളതാണെന്ന പേരിൽ അറിയപ്പെടാത്ത ചില നമ്പരുകളിൽനിന്നും മൊബൈൽ കോളുകൾ പലർക്കും ലഭിക്കുന്നുണ്ട്. മിസ്ഡ് കോൾ കണ്ട് തിരിച്ചു വിളിച്ചവർക്ക് ഫോൺ ബാലൻസ് നഷ്ടമാവുകയും ചെയ്തു. ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചതോടെയാണ് ഈ കോളുകളുടെ ഉറവിടവും ഉദ്ദേശവും സംബന്ധിച്ചുളള അന്വേഷണം പൊലീസ് ഹൈടെക് സെൽ ആരംഭിച്ചത്.

അന്വേഷണം പൂർത്തിയാകുന്നതുവരെ ഇത്തരം കോളുകൾ അറ്റൻഡ് ചെയ്യരുതെന്നും മിസ്ഡ് കോൾ കണ്ടാൽ തിരിച്ചു വിളിക്കരുതെന്നും പൊലീസ് നിർദ്ദേശമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala police to public dont attend calls from phone numbers starting with 5

Next Story
അഭിമന്യു വധം; അക്രമം എസ്എഫ്ഐ പ്രവർത്തകരെ ഭയപ്പെടുത്തി അടക്കി നിർത്താൻ ഉദ്ദേശിച്ച്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express