തിരുവനന്തപുരം: പിണറായി സർക്കാരിലെ എൻസിപി അംഗമായിരുന്ന എ.കെ.ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച അശ്ലീല ഫോൺ സംഭാഷണ കേസ് പൊലീസും അന്വേഷിക്കുന്നതായി വിവരം. അതേസമയം സംസ്ഥാനത്തെ ഒരു വിഭാഗം വനിതാ മാധ്യമപപ്രവർത്തകർ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ഇന്നലെ നേരിൽ കണ്ടിരുന്നു.

സൈബർ സെല്ലിലും സംസ്ഥാനത്തെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലും സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചിരുന്നു. സംഭാഷണം പുറത്തുവിട്ട ചാനലിൽ നിന്ന്  ഇന്നലെ രാജിവച്ച മാധ്യമപ്രവർത്തക അൽ നീമ അഷ്റഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും ഇവർ പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് കൈമാറി.

ഈ പരാതി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം മാസങ്ങൾക്ക് മുൻപ് തന്നെ മന്ത്രിയെ ലക്ഷ്യമിട്ട് ഈ ഓപ്പറേഷൻ ആരംഭിച്ചിരുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.

ഓപ്പറേഷന് നേതൃതത്വം നൽകിയ സംഘത്തിലെ പെൺകുട്ടിയെ മുഴുവൻ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ അന്വേഷണം നിർത്തിവയ്ക്കുകയായിരുന്നു. കേസിൽ തെളിവുകൾ ശേഖരിക്കാനും അത് ജുഡീഷ്യൽ കമ്മിഷന്റെ അന്വേഷണത്തിന് സഹായകരമാവും വിധം കൈമാറാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.