തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആവശ്യങ്ങള്‍ക്കായി കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നു. ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ പവന്‍ ഹാന്‍സെന്ന കമ്പനിയുമായി ധാരണയായി. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തങ്ങള്‍ക്കുമാണ് ഈ ഹെലികോപ്റ്റര്‍ ഉപയോഗിക്കുക.

Read Also: അവസാന മിനിട്ടിലെ കുതിപ്പ്; കലാകിരീടം നിലനിർത്തി പാലക്കാട്

പ്രതിമാസം 20 മണിക്കൂർ ഹെലികോപ്റ്റര്‍ ഉപയോഗിക്കാം. ഇതിനായി ഒരുകോടി 44 ലക്ഷം വാടകയാണ് പ്രതിമാസം അടയ്‌ക്കേണ്ടത്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഇതിനായി ഉപയോഗിക്കും. പതിനൊന്ന് സീറ്റുള്ള ഹെലികോപ്റ്ററാണ് വാടകക്കെടുന്നത്. ഇതുസംബന്ധിച്ച് ഡിസംബര്‍ 10 ന് ധാരണാപത്രം ഒപ്പിടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.