പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഹർഷിത അത്തല്ലൂരി ഇന്റലിജൻസ് ഐജി, സ്പർജൻകുമാർ തിരുവനന്തപുരം കമ്മിഷണർ

ഐജിമാരായ ബൽറാം കുമാർ ഉപാധ്യായ്, മഹിപാൽ യാദവ് എന്നിവർക്ക് എഡിജിപിമാരാവും

Kerala Police, Police Reshuffle, IPS Officials, Sparjan Kumar, Harshitha Athalluri, പൊലീസ്, കേരള പൊലീസ്, സ്പർജൻ കുമാർ, ഹർഷിത അത്തല്ലൂരി
ജി സ്പർജൻകുമാർ,ആർ നിശാന്തിനി, പി പ്രകാശ്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഐജിമാരായ ബൽറാം കുമാർ ഉപാധ്യായ്, മഹിപാൽ യാദവ് എന്നിവർക്ക് എഡിജിപിമാരായി സ്ഥാനക്കയറ്റം നൽകി.

ഐജി റാങ്കോടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷമനറായിരുന്ന ബൽറാം കുമാ‍ർ ഉപാധ്യായയെ ട്രെയിനിങ് ചുമതലയുള്ള എഡിജിപിയായാണ് നിയമിച്ചത്. പകരം ഐജി ജി സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാകും.

എവി ജോർജിനെ ഐജി പദവിയോടെ കോഴിക്കോട് കമ്മീഷനർ ആയും നിയമിച്ചു. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനം ഐജി റാങ്കിലേക്ക് ഉയ‍ർത്തുകയായിരുന്നു.

ക്രമസമാധാന ചുമതലയുള്ള ദക്ഷിണമേഖല ഐജിയായിരുന്ന ഹർഷിത അത്തല്ലൂരിയെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു.

പി പ്രകാശിനെ ദക്ഷിണമേഖല ഐജിയായും അനൂപ് കുരുവിള ജോണിനെ ട്രാഫിക്, ഭീകര വിരുദ്ധ സ്ക്വാഡ് എന്നിവയുടെ ചുമതലയുള്ള ഐജിയായും നിയമിച്ചു.

ആർ നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി നിയമിച്ചു. സഞ്ജയ് കുമാർ ആംഡ് പൊലീസ് ബറ്റാലിയനിൽ നിയമിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala police reshuffle ips officers

The moderation of comments is automated and not cleared manually by malayalam.indianexpress.com