തിരുവനന്തപുരം: സംസ്ഥാന പൊലീസ് മുൻ മേധാവി ടിപി സെൻകുമാറിനെതിരെ വീണ്ടും പൊലീസ് കേസെടുത്തു. സർവ്വീസിലിരിക്കെ വ്യാജരേഖ ചമച്ച് അവധിക്ക് അപേക്ഷിച്ചുവെന്ന സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.
വ്യാജ ചികിത്സാരേഖ ഉണ്ടാക്കിയെന്ന ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കന്റോൺമെന്റ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.ഇ.ബൈജുവിനാണ് അന്വേഷണ ചുമതല.