scorecardresearch
Latest News

കേരള പൊലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; തിരിച്ചുപിടിക്കാൻ ശ്രമം

ചാനലിലുണ്ടായിരുന്ന മൂന്ന് ബോധവത്കരണ വീഡിയോകള്‍ നീക്കം ചെയ്ത ഹാക്കര്‍മാര്‍ പകരം മൂന്നെണ്ണം പോസ്റ്റ് ചെയ്തു

കേരള പൊലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; തിരിച്ചുപിടിക്കാൻ ശ്രമം

തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഇന്നലെ അര്‍ധരാത്രിക്കുശേഷമാണു ചാനല്‍ ഹാക്ക് ചെയ്തത്.

ചാനലിലുണ്ടായിരുന്ന മൂന്ന് ബോധവത്കരണ വീഡിയോകള്‍ നീക്കം ചെയ്ത ഹാക്കര്‍മാര്‍ പകരം മൂന്നെണ്ണം പോസ്റ്റ് ചെയ്തു. സോഫ്റ്റ്‌വെയറുകളോ ആപ്ലിക്കേഷനുകളോ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴുള്ള പ്രക്രിയയാണു വീഡിയോകളില്‍ കാണുന്നത്.

ആരാണ്, എവിടെനിന്നാണ് ഹാക്ക് ചെയ്തതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റു ആവശ്യങ്ങളൊന്നും ഹാക്കര്‍മാര്‍ ഉന്നയിച്ചിട്ടില്ല.

സൈബര്‍ പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് ചാനലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. വൈകുന്നേരത്തോടെ ചാനല്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നു പൊലീസ് ആസ്ഥാന വൃത്തങ്ങള്‍ പറഞ്ഞു.

2.71 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ളതാണു കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍.

കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് കഴിഞ്ഞവര്‍ഷം ജൂണില്‍ ഹാക്ക് ചെയ്തിരുന്നു. മൂന്ന് ലക്ഷത്തിലധികം ഫോള്ളോവേഴ്സുള്ള അക്കൗണ്ട്് ഹാക്ക് ചെയ്തശേഷം ‘ഓക്ക് പാരഡൈസ്’ എന്ന് പേരിലേക്കു മാറ്റുകയായിരുന്നു. പേജിലെ പോസ്റ്റുകള്‍ നീക്കി മറ്റു പോസ്റ്റുകള്‍ ചേര്‍ത്തിരുന്നു. അക്കൗണ്ട് പൊലീസ് അധികം വൈകാതെ തിരിച്ചുപിടിച്ചു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കേരള പൊലീസിനു ഫെയ്സ്ബുക്കില്‍ മാത്രം 1.8 മില്യണിലേറെ ഫോളോവേഴ്സാണ് ഉള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 1.2 മില്യണ്‍ ഫോളോവേഴ്‌സുമുണ്ട്. ലോക്ക്ഡൗണ്‍ സമയത്തും മറ്റും കേരള പൊലീസ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച പോസ്റ്റുകള്‍ ആഗോള ശ്രദ്ധനേടിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala police official youtube channel hacking