കൊച്ചി: സംസ്ഥാനത്തെ പൊലീസ് സേനയ്‌ക്കെതിരെ ഗുരുതരമായ മറ്റൊരു ആരോപണം കൂടി. രജിസ്റ്റ ചെയ്യപ്പെടുന്ന പെറ്റിക്കേസുകളിലെ തുക സ്വന്തം ബാങ്ക് അക്കമ്ടുകളിൽ നിക്ഷേപിച്ച ഉദ്യോഗസ്ഥക്കെതിരെ ഉന്നത പൌലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം തുടങി.

പെറ്റി കേസുകകളിൽ ഓണററി മജിസ്ട്രേറ്റ് കോടതി പിഴ ചുമത്തിയവരുടെ പണമാണ് പൊലീസുകാർ അടിച്ചുമാറ്റിയത്. ആലപ്പുഴയിൽ പൊതുസ്ഥലത്ത് പുകവലിച്ചതിന് 200 രൂപ പിഴയടക്കേണ്ടി വന്ന യുവാവിനോട് പൊലീസുകാരൻ 600 രൂപ അടയ്ക്കാനാവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.

ഇതിനായി സ്വന്തംം ചെക്ക് ബുക്കിന്റെ ലീഫിന്റെ ഫോട്ടോയെടുത്ത് പൊലീസുകാരൻ യുവാവിന് അയച്ചുകൊടുത്തതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതേ തുടർന്ന് സമാനമായ സംഭവം സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ചിരുന്നു.

ഓണററി കോടതികളിൽ പെറ്റിക്കേസ് പിഴ അടയ്ക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയത് ഈ സമയത്താണ്. പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ പിഴ ഇനത്തിൽ ലഭിച്ചിരുന്ന ഓണററി കോടതികളിലെ പിഴയടവ് പതിനായിരത്തിൽ താഴെയായെന്നാണ് വിവരം.

പിഴപ്പണം അഠയ്ക്കാതെ വാറണ്ടാകുന്ന കേസുകളിൽ വിലാസക്കാരനെ കണ്ടെത്താനായില്ലെന്ന ന്യായമാണ് പൊലീസുകാർ സ്ഥിരമായി കോടതിയിൽ നൽകുന്ന വിശദീകരണം. ഇവ പിന്നീട് എഴുതിത്തുള്ളും. ഈ സൗകര്യം മുതലെടുത്താണ് പൊലീസുകാരുടെ കള്ളത്തരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ