തിരുവനന്തപുരം: പൊലീസിനെ സഹായിക്കാന്‍ ഓഫീസിലുടെ ഓടി നടക്കുന്ന റോബോട്ട്, ഇംഗ്ലീഷ് സിനിമയില്‍ മാത്രം കണ്ടിരുന്ന ആ രംഗം ഇതാ യാഥാര്‍ത്ഥ്യമാവുകയാണ്. അതും കേരളാ പൊലീസില്‍ തന്നെ. ഇന്ത്യയില്‍ ആദ്യമായി പൊലീസ് സേവനങ്ങള്‍ക്ക് റോബോട്ട് സംവിധാനം ഉപയോഗപ്പെടുത്തുന്ന സേനായായി മാറുകയാണ് കേരളാ പൊലീസ്.

കേരളാ പൊലീസ് ആസ്ഥാനത്ത് ഇനി മുതല്‍ പരാതിക്കാരെ സ്വീകരിക്കുന്നതും അവരോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നതും റോബോട്ടായിരിക്കും. ലോകത്ത് തന്നെ ഇത്തരം സംവിധാനമുള്ള നാലാമത്തെ രാജ്യാണ് ഇന്ത്യ. കേരള പോലീസ് സൈബര്‍ ഡോമും അസിമോവ് റോബോട്ടികും സംയുക്തമായാണ് KP -BOT എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.

സന്ദര്‍ശകരുടെ വിവരങ്ങള്‍ ശേഖരിക്കുവാനും അവരുടെ പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും റോബട്ടിലൂടെ സാധിക്കും. ഒരു തവണയെത്തിയവരെ ഓര്‍ത്തുവയ്ക്കാനും ഈ റോബോട്ടിനു ശേഷിയുണ്ടാകും.

കേരളാ പൊലീസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ട് കേരള പോലിസില്‍

പോലീസ് സേവനങ്ങള്‍ക്കു ഇന്ത്യയില്‍ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പോലീസ്. കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തില്‍ ലോകത്ത് തന്നെ നാലാമത് രാജ്യവുമാകുന്നു.

പൊലീസ് ആസ്ഥാനത്ത് ഇനി മുതല്‍ സന്ദര്‍ശകരെ റോബോട്ട് സ്വീകരിക്കും സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും അവരുടെ വിവരം ചോദിച്ചറിയാനും കഴിവുള്ള റോബോട്ടാകുമിത്. സന്ദര്‍ശകരുടെ വിവരങ്ങള്‍ ശേഖരിക്കുവാനും അവരുടെ പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും റോബട്ടിലൂടെ സാധിക്കും. ഒരു തവണയെത്തിയവരെ ഓര്‍ത്തുവയ്ക്കാനും ഈ റോബോട്ടിനു ശേഷിയുണ്ടാകും.

കേരള പോലീസ് സൈബര്‍ ഡോമും അസിമോവ് റോബോട്ടികും സംയുക്തമായാണ് ഗജ ആഛഠ എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ