കേരള പൊലീസിനുള്ള ഹെലികോപ്റ്റർ; കരാ‍‍ർ ചിപ്സൺ ഏവിയേഷന്

മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ എന്ന നിരക്കിലാണ് കരാർ

Air Ambulance, എയർ ആംബുലൻസ്, Helicopter Row State Government hired Helicopter to use as Air Ambulance, iemalayalam, ഐഇ മലയാളം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരള പൊലീസിന് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകുന്നതിനുള്ള കരാ‍‍ർ ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനി ചിപ്സൺ ഏവിയേഷന് നൽകും. ടെണ്ടറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിക്ക് ഈ കരാർ നൽകാൻ സംസ്ഥാന ഡിജിപി അധ്യക്ഷനായ ടെണ്ടർ കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്യും.

പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ എന്ന നിരക്കിലാണ് ചിപ്സണ്‍ ഏവിയേഷൻ ബിഡ് സമർപിച്ചത്. 20 മണിക്കൂറിന് മുകളിൽ പറക്കാൻ ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണം.

ആറ് സീറ്റുള്ള ഹെലികോപ്റ്ററാണ് കമ്പനിയിൽ നിന്ന് പൊലീസ് വാടകയ്ക്കെടുക്കുന്നത്. മൂന്ന് വഡഷത്തേക്കാണ് കരാർ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala police helicopter rent deal to chipsan aviation

The moderation of comments is automated and not cleared manually by malayalam.indianexpress.com