തൃശൂർ: കേരള പൊലീസിന്റെ പുതിയ ഭക്ഷണക്രമത്തിൽ നിന്നു ബീഫ് ഒഴിവാക്കി. പുതിയ ഭക്ഷണ മെനുവിലാണ് ബീഫ് ഇടംപിടിക്കാത്തത്. വിവിധ ക്യാംപുകള്‍ക്ക് നല്‍കാനായി തയാറാക്കിയ മെനുവിലാണ് ബീഫിനെ ഉള്‍പ്പെടുത്താത്തത്. എന്ത് കാരണംകൊണ്ടാണ് ബീഫ് ഒഴിവാക്കിയതെന്ന് വ്യക്തമല്ല.
Read Also: റഹ്മാന്റെ മകൾ ബുർഖ ധരിച്ച ചിത്രം കാണുമ്പോൾ അസ്വസ്ഥത; തസ്ലിമയ്ക്കു ഖദീജയുടെ മറുപടി
വിവിധ ബറ്റാലിയനുകളിലുള്ള പുതിയ ബാച്ചിന്റെ പരിശീലനം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ഇതേ തുടർന്നാണ് സംസ്ഥാനത്തെ എല്ലാ പൊലീസ് ക്യാംപുകളിലേക്കും പുതിയ ഭക്ഷണക്രമം വിശദീകരിച്ചുള്ള മെനു നൽകിയത്. എന്നാൽ, ഇതിൽ ബീഫ് ഉൾപ്പെട്ടട്ടില്ല. തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നാണ് പുതിയ മെനു എല്ലാ ക്യാംപുകളിലേക്കും അയച്ചത്. പുഴുങ്ങിയ മുട്ടയും മുട്ടക്കറിയും ചിക്കന്‍ കറിയും തുടങ്ങി കഞ്ഞിയും സാമ്പാറും അവിയലും വരെ ഭക്ഷണക്രമത്തിലുണ്ട്. എന്നാൽ, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണവിഭവമായ ബീഫ് ഇതിൽ സ്ഥാനംപിടിച്ചിട്ടില്ല.
Read Also: കുതിര ഓടിക്കാൻ വയ്യ, മലയാളത്തിലെ ഏറ്റവും വലിയ സിനിമ ബിജു മേനോൻ വേണ്ടന്നുവച്ചു: പൃഥ്വിരാജ്
ഇത് പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനം അല്ലെന്നും ആരോഗ്യമുള്ള ഭക്ഷണക്രമം തയാറാക്കിയ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും ബറ്റാലിയന്റെ ചുമതലയുള്ളവര്‍ വിശദീകരണം നൽകിയതായി കേരളത്തിലെ മുൻനിര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതെങ്കിലും ക്യാംപുകളില്‍ ബീഫ് കഴിക്കണമെങ്കില്‍ അവിടത്തെ ഭക്ഷണകമ്മിറ്റിക്ക് തീരുമാനിക്കാമെന്നും അധികൃതർ പറയുന്നു.