scorecardresearch
Latest News

പൊലീസ് മാന്യമായി പെരുമാറണം; സർക്കുലർ പുറപ്പെടുവിച്ച് ഡിജിപി

പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പെരുമാറുന്ന രീതികൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കും

covid 19, coronavirus, covid 19 india, coronavirus india, covid 19 second wave, coronavirus second wave, lockdown, delhi lockdown, rajasthan lockdown, delhi lockdown date, delhi lockdown rules, rajasthan lockdown date, rajasthan lockdown rules, lockdown news, corona cases in india, coronavirus news, covid 19 latest news, maharashtra covid 19 cases,coronavirus latest news, ie malayalam
എറണാകുളം എം ജി റോഡ് ജംഗ്ഷനിലെ വാഹന പരിശോധന

തിരുവനന്തപുരം: പോലീസുദ്യോഗസ്ഥർ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന നിർദേശവുമായി സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു.

പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് സർക്കുലറിൽ പറയുന്നു. എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും തുടരാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം.

പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പെരുമാറുന്ന രീതികൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. നിർദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടൻ നടപടി സ്വീകരിക്കുമെന്നും ഡിജിപിയുടെ സർക്കുലറിൽ വ്യക്തമാക്കി.

Read More: കോഴിക്കോട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ദൃശ്യം പകര്‍ത്തി; രണ്ടു പേര്‍ അറസ്റ്റില്‍

പത്ര-ദൃശ്യ മാധ്യമങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവ വഴി വഴി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ പരാതികൾ ലഭിക്കുകയോ ചെയ്താൽ യൂണിറ്റ് മേധാവി ഉടൻതന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പൊതുജനമധ്യത്തിൽ സേനയുടെ സൽപ്പേരിന് അവമതിപ്പും അപകീർത്തിയും ഉണ്ടാക്കുന്ന സാഹചര്യങ്ങൾ സംഭവിക്കാതിരിക്കാൻ യൂണിറ്റ് മേധാവിമാർ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നിർദ്ദേശമുണ്ട്.

Read More: ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ‘നെപ്പോളിയന്‍’ ട്രാവലറിന്റെ റജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി റദ്ദാക്കി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala police dgp circular on behavior of police towards people