scorecardresearch

Latest News

പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്തു; യുവതിക്കെതിരെ കേസ്

എസ്ഐ, സിഐ മുതൽ ഡിഐജി റാങ്കുവരെയുള്ള പൊലീസുകാർ യുവതിയുടെ കെണിയിൽ അകപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്

Murder case, Police, Thiruvanthapuram

കൊല്ലം: പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ യുവതിക്കെതിരെ കേസെടുത്തു. കൊല്ലം റൂറൽ പൊലീസിലെ എസ്ഐയുടെ പരാതിയിൽ അഞ്ചൽ സ്വദേശിനിക്കെതിരെയാണ് പാങ്ങോട് പൊലീസ് കേസെടുത്തത്. ഫോണിലൂടെ സൃഹൃദം സ്ഥാപിച്ചശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് പരാതി.

കൂടുതൽ പൊലീസുകാർ ഹണിട്രാപ്പിൽ കുടുങ്ങിയതായാണ് സൂചന. എസ്ഐ, സിഐ മുതൽ ഡിഐജി റാങ്കുവരെയുള്ള പൊലീസുകാർ യുവതിയുടെ കെണിയിൽ അകപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ടതായും സൂചനയുണ്ട്. ഫെയ്സ്ബുക്കിലൂടെയാണ് യുവതി പൊലീസുകാരുമായി സൗഹൃദത്തിലായതെന്നാണ് വിവരം.

ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഹൈടെക് സെല്ലിന്‍റെ സഹായത്തോടെ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ സൈബർ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചത്.

Read More: കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും; ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala police case against lady honey trap