തിരുവനന്തപുരം: തോക്കുകളും ഉണ്ടകളും നഷ്‌ടപ്പെട്ടെന്ന സിഎജി റിപ്പോർട്ട് നിയമസഭയിൽ ആയുധമാക്കി പ്രതിപക്ഷം. സിഎജി റിപ്പോർട്ടിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങൾ ബാനറുയർത്തി സഭയിൽ പ്രതിഷേധിച്ചു. സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ അംഗങ്ങൾ പ്രധാനമായി ആവശ്യപ്പെട്ടത്. സർക്കാർ ഇതിനെ ഗൗരവമായി കാണുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകി. വെടിയുണ്ടകള്‍ കാണാതായതില്‍ അന്വേഷണം തുടരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോള്‍ വേറെ അന്വേഷണം ആവശ്യമില്ല. അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനടക്കം 11 പേര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതായും മുഖ്യമന്ത്രി പ്രതിപക്ഷത്തിനു മറുപടി നൽകി.

രാജ്യത്തെ പുലികൾ മറുനാട്ടിൽ എലികൾ; ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് തോൽവി, പരമ്പര നഷ്‌ടം

“തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ല. സിഎജി റിപ്പോര്‍ട്ടില്‍ അടിസ്ഥാനമില്ല. സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കട്ടെ.” വെടിയുണ്ട നഷ്ടപ്പെട്ടത് യുഡിഎഫ് കാലത്ത് മൂടിവച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വളരെ ഗൗരവമായി വിഷയത്തെ കാണുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, പൊലീസിലെ വെടിയുണ്ടകളുടെ കണക്കെടുപ്പ് ഇന്ന് നടക്കും. വെടിയുണ്ടകൾ കാണാതായെന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ചാണ് കണക്കെടുക്കുന്നത്. പേരൂർക്കട എസ്‌എപി ക്യാംപിൽ നിന്ന് 10,000 ത്തിലേറെ വെടിയുണ്ടകൾ കാണാതായെന്നാണ് സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ.

അതേസമയം, പേരൂർക്കട എസ്‌എപി ക്യാംപിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ നിയമനടപടികൾ ഇപ്പോൾ സാധ്യമല്ലെന്ന് സർക്കാർ അറിയിച്ചു. സിഎജി റിപ്പോർട്ട് നിയമസഭയുടെ പരിഗണനയിലാണ്. സഭയുടെ പരിഗണനയിലിക്കുന്ന വിഷയത്തിൽ ഈ ഘട്ടത്തിൽ മറ്റ് നിയമ നടപടികൾ സാധ്യമല്ലെന്നും സർക്കാർ ഹൈക്കോടതിയെ അറയിച്ചു. വെടിയുണ്ടകൾ കാണാതായത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും കണക്കെടുക്കാൻ കേന്ദ്ര ഏജൻസികളോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook