തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റിലെ പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. പ്ലസ് ടുവിൽ 83.75 ഉം വിഎച്ച്സ്സിക്ക് 90.24 ഉം ആണ് സംസ്ഥാനത്തെ വിജയശതമാനം.

ഹയർ സെക്കൻഡറി പരീക്ഷാ ഫലം: വിജയശതമാനം കൂടുതൽ കണ്ണൂർ ജില്ലയിൽ, കുറവ് പത്തനംതിട്ട

dhsekerala.gov.in, keralaresults.nic.in എന്നീ വെബ്സൈറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും. PRD live, Saphalam 2018, iExaMS എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും. results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സൈറ്റുകളില്‍ നിന്നും പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

Live Updates

11.15 am: റീവാല്യുവേഷന് കൊടുക്കാനുളള അവസാന തീയതി മെയ് 15.

11.14 am: ഇംപ്രൂവ്മെന്റ്, സേ പരീക്ഷയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി മെയ് 15. ജൂൺ 5 മുതൽ 12 വരെ സേ പരീക്ഷ നടക്കും.

11.14 am: വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ എണ്ണം 29,174

11.14 am: ഏറ്റവും വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ എയ്ഡഡ് സ്കൂൾ, സെന്റ് മേരീസ് എച്ച്.എച്ച്.എസ്.എസ് പട്ടം

11.13 am: ഉപരിപഠനത്തിന് യോഗ്യത നേടിയ കുട്ടികളുടെ എണ്ണം 3,09,065

11.13 am: ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയ സർക്കാർ സ്കൂൾ ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി (601 പേർ)

11.13 am: മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം 14,735. എല്ലാ വിഷയത്തിനും മുഴുവൻ മാർക്കും നേടിയ കുട്ടികളുടെ എണ്ണം 180.

11.12 am: ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ ജില്ല മലപ്പുറം. 53,915 കുട്ടികളാണ് പരീക്ഷ എഴുതിയത്. കുറവ് കുട്ടികൾ എഴുതിയത് വയനാട്ടിലാണ്, 9042 കുട്ടികൾ.

11.11 am: 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 79

11.10 am: ഏറ്റവും കുറവ് വിജയശതാമനം പത്തനംതിട്ട ജില്ലയാണ് (77.16%)

11.05 am: ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല കണ്ണൂർ (86.7%)

11.00 am: പ്ലസ് ടു വിജയശതമാനം 83.75

10:51 am: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 81.50 ശതമാനം ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയം.

10:31 am: കഴിഞ്ഞ വർഷം 83.37 ആയിരുന്നു പ്ലസ് ടു വിജയശതമാനം. 3.66 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

10:29 am: PRD live, Saphalam 2018, iExaMS എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും

10:25 am: dhsekerala.gov.in, keralaresults.nic.in എന്നീ വെബ്സൈറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും

10:21 am: രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റിലെ പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക.

10:18 am: പ്ലസ് ടു ഫലം രാവിലെ ഇന്ന് പ്രഖ്യാപിക്കും.

10:10 am: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലമാണ് ഇന്ന് പ്രഖ്യാപിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.