/indian-express-malayalam/media/media_files/uploads/2018/05/raveendranath.jpeg)
തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റിലെ പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. പ്ലസ് ടുവിൽ 83.75 ഉം വിഎച്ച്സ്സിക്ക് 90.24 ഉം ആണ് സംസ്ഥാനത്തെ വിജയശതമാനം.
ഹയർ സെക്കൻഡറി പരീക്ഷാ ഫലം: വിജയശതമാനം കൂടുതൽ കണ്ണൂർ ജില്ലയിൽ, കുറവ് പത്തനംതിട്ട
dhsekerala.gov.in, keralaresults.nic.in എന്നീ വെബ്സൈറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും. PRD live, Saphalam 2018, iExaMS എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും. results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സൈറ്റുകളില്‍ നിന്നും പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
Live Updates
11.15 am: റീവാല്യുവേഷന് കൊടുക്കാനുളള അവസാന തീയതി മെയ് 15.
11.14 am: ഇംപ്രൂവ്മെന്റ്, സേ പരീക്ഷയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി മെയ് 15. ജൂൺ 5 മുതൽ 12 വരെ സേ പരീക്ഷ നടക്കും.
11.14 am: വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ എണ്ണം 29,174
11.14 am: ഏറ്റവും വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ എയ്ഡഡ് സ്കൂൾ, സെന്റ് മേരീസ് എച്ച്.എച്ച്.എസ്.എസ് പട്ടം
11.13 am: ഉപരിപഠനത്തിന് യോഗ്യത നേടിയ കുട്ടികളുടെ എണ്ണം 3,09,065
11.13 am: ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയ സർക്കാർ സ്കൂൾ ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി (601 പേർ)
11.13 am: മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം 14,735. എല്ലാ വിഷയത്തിനും മുഴുവൻ മാർക്കും നേടിയ കുട്ടികളുടെ എണ്ണം 180.
11.12 am: ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ ജില്ല മലപ്പുറം. 53,915 കുട്ടികളാണ് പരീക്ഷ എഴുതിയത്. കുറവ് കുട്ടികൾ എഴുതിയത് വയനാട്ടിലാണ്, 9042 കുട്ടികൾ.
11.11 am: 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 79
11.10 am: ഏറ്റവും കുറവ് വിജയശതാമനം പത്തനംതിട്ട ജില്ലയാണ് (77.16%)
11.05 am: ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല കണ്ണൂർ (86.7%)
11.00 am: പ്ലസ് ടു വിജയശതമാനം 83.75
10:51 am: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 81.50 ശതമാനം ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയം.
10:31 am: കഴിഞ്ഞ വർഷം 83.37 ആയിരുന്നു പ്ലസ് ടു വിജയശതമാനം. 3.66 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
10:29 am: PRD live, Saphalam 2018, iExaMS എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും
10:25 am: dhsekerala.gov.in, keralaresults.nic.in എന്നീ വെബ്സൈറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും
10:21 am: രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റിലെ പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തുക.
10:18 am: പ്ലസ് ടു ഫലം രാവിലെ ഇന്ന് പ്രഖ്യാപിക്കും.
10:10 am: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലമാണ് ഇന്ന് പ്രഖ്യാപിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.