/indian-express-malayalam/media/media_files/uploads/2018/05/Kerala-Plus-One-Result-2018-Live-students-1.jpg)
Kerala Plus One Result 2018, DHSE Kerala Plus One +1 Result 2018 Live Updates: തിരുവനന്തപുരം: പ്ലസ് വൺ
പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
പ്ലസ് വൺ ഫലം www.keralaresults.nic.in, www.dhsekerala.gov.in, http://www.results.itschool.gov.in, http://www.cdit.org, http://www.examresults.kerala.gov.in, http://www.prd.kerala.in, http://www.results.nic.in, http://www.educatinkerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് അറിയാം. iExams എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഫലം അറിയാന്‍ സാധിക്കുമെന്ന് ഹയര്‍സെക്കൻഡറി എക്സാമിനേഷന്‍സ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
പ്ലസ് ടു പരീക്ഷാ ഫലം മെയ് 10 ന് പ്രഖ്യാപിച്ചിരുന്നു. 83.75 ആയിരുന്നു വിജയശതമാനം. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം (86.75%). ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ് (7716). 2042 പരീക്ഷാ കേന്ദ്രങ്ങളിലായി സ്കൂൾ ഗോയിങ് റെഗുലർ വിഭാഗത്തിൽനിന്നായി 3,69,021 പേർ പരീക്ഷ എഴുതി. 3,09,065 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 14,735 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടി. ഇതിൽ 10,899 പേർ പെൺകുട്ടികളും 3,836 ആൺകുട്ടികളുമാണ്.
സയൻസ് വിഭാഗത്തിൽനിന്ന് 11,569 പേർക്കും ഹ്യുമാനിറ്റീസ് വിഭാഗത്തിൽനിന്ന് 670 പേർക്കും കൊമേഴ്സ് വിഭാഗത്തിൽനിന്ന് 2,496 പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എ പ്ലസ് നേടിയത്. 1,935 കുട്ടികളാണ് എ പ്ലസ് നേടിയത്. ഏറ്റവും കുറവ് എ പ്ലസ് നേടിയ വിദ്യാർത്ഥികൾ ഉളള ജില്ല പത്തനംതിട്ടയാണ്. 79 സ്കൂളുകൾ 100 ശതമാനം വിജയം നേടി.
തിരുവനന്തപുരം പട്ടത്തെ സെന്റ് മേരീസ് എച്ച്എസ്എസ് സ്കൂളാണ് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത്. 834 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സർക്കാർ സ്കൂൾ മലപ്പുറം തിരൂരങ്ങാടിയിലെ ജിഎച്ച്എസ്എസ് ആണ്. 601 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.