scorecardresearch

Kerala Piravi: രാജ്യത്തിനായി മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവരാണ് കേരളീയർ; മലയാളത്തിൽ കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Kerala Piravi: മുഖ്യമന്ത്രി പിണറായി വിജയനും കേരളപ്പിറവി ആശംസകൾ നേർന്നു

Kerala Piravi: മുഖ്യമന്ത്രി പിണറായി വിജയനും കേരളപ്പിറവി ആശംസകൾ നേർന്നു

author-image
WebDesk
New Update
Kerala Piravi: രാജ്യത്തിനായി മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവരാണ് കേരളീയർ; മലയാളത്തിൽ കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Kerala Piravi: തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലാണ് പ്രധാനമന്ത്രിയുടെ ആശംസ. കേരളത്തിലെ എന്റെ എല്ലാ സഹോദരീ-സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകള്‍ നേരുകയാണെന്ന് പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു. രാജ്യത്തിനായി മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവരാണ് കേരളീയർ. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ആഹ്ളാദവും അഭിവൃദ്ധിയും കളിയാടട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Advertisment

ഐക്യകേരളത്തിന്‌ ഇന്ന് അറുപത്തിമൂന്ന് വയസ് തികഞ്ഞിരിക്കുകയാണ്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ, മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ, ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തു കൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. ഇതേ ദിവസം തന്നെയാണ് മലയാള ഭാഷാ ദിനമായും ആചരിക്കപ്പെടുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മലയാള ദിനമായും ഒന്നു മുതൽ ഏഴു വരെ ഔദ്യോഗിക ഭരണഭാഷാവാരമായും ആഘോഷിക്കും.

മുഖ്യമന്ത്രി പിണറായി വിജയനും കേരളപ്പിറവി ആശംസകൾ നേർന്നു. ‘കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും അഭിമാനിക്കുന്ന ആത്മാഭിമാനമുള്ള ഒരു ജനത എന്ന നിലയ്ക്കു മലയാളക്കരയെ, ഇവിടുത്തെ ആൾക്കാരെ ലോകം കാണുന്ന ഒരു കാലമുണ്ടാകണം. ജാതി ജീർണതകൾക്കും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഭേദചിന്തകൾക്കും അതീതമായി മലയാളി മനസ് ഒരുമിക്കുന്നതിനുള്ള തുടർ നവോത്ഥാന മുന്നേറ്റങ്ങൾക്ക് പ്രചോദനമാകട്ടെ ഈ കേരളപ്പിറവി എന്ന് ആശംസിക്കുന്നു. എല്ലാവർക്കും എന്റെ കേരളപ്പിറവി ആശംസകൾ!’ കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി കുറിച്ചു.

Narendra Modi Kerala Piravi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: