Kerala Piravi, Malayalam Day, കേരളപ്പിറവി, മലയാളം ദിനം 2019: ഐക്യകേരളത്തിന് ഇന്ന് അറുപത്തി മൂന്ന് വയസ്സ്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ, മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ, ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തു കൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. ഇതേ ദിവസം തന്നെയാണ് മലയാള ഭാഷാ ദിനമായും ആചരിക്കപ്പെടുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മലയാള ദിനമായും ഒന്നു മുതൽ ഏഴു വരെ ഔദ്യോഗിക ഭരണഭാഷാവാരമായും ആഘോഷിക്കും.
Read Here: Kerala Piravi 2019 Messages, Greetings: കേരള പിറവി ആശംസകൾ കൈമാറാം
Kerala Piravi Wishes: മലയാളി മനസ്സുകള്‍ ഒരുമിക്കട്ടെയെന്ന് മുഖ്യമന്ത്രി
‘കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും അഭിമാനിക്കുന്ന ആത്മാഭിമാനമുള്ള ഒരു ജനത എന്ന നിലയ്ക്കു മലയാളക്കരയെ, ഇവിടുത്തെ ആൾക്കാരെ ലോകം കാണുന്ന ഒരു കാലമുണ്ടാകണം. ജാതി ജീർണതകൾക്കും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഭേദചിന്തകൾക്കും അതീതമായി മലയാളി മനസ് ഒരുമിക്കുന്നതിനുള്ള തുടർ നവോത്ഥാന മുന്നേറ്റങ്ങൾക്ക് പ്രചോദനമാകട്ടെ ഈ കേരളപ്പിറവി എന്ന് ആശംസിക്കുന്നു. എല്ലാവർക്കും എന്റെ കേരളപ്പിറവി ആശംസകൾ!’ കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി കുറിച്ചു.
Kerala Piravi Wishes: ഗവർണർ കേരളപ്പിറവി ആശംസ നേർന്നു
ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളപ്പിറവി ആശംസകൾ നേർന്നു. കേരളത്തെ വികസനത്തിന്റെയും പുരോഗതിയുടെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും സമൂഹത്തെ എന്നും സമ്പന്നമാക്കിയ മൈത്രിയും ഒത്തൊരുമയും കാത്തുസൂക്ഷിക്കാൻ കൈകോർക്കാമെന്നും കേരളപ്പിറവി സന്ദേശത്തിൽ ഗവർണർ പറഞ്ഞു.