കൊച്ചി: സംസ്ഥാനത്ത് വ്യാപകമായി സ്വാധീനം നേടിയ ഓൺലൈൻ ടാക്സി സർവ്വീസുകൾക്ക് പകരമായി സംസ്ഥാന സർക്കാരിന്റെ സ്വന്തം ഓൺലൈൻ ടാക്സി സർവ്വീസ് വരുന്നു. സഹകരണ വകുപ്പാണ് ഓൺലൈൻ ടാക്സി സംരംഭം തുടങ്ങുന്നത്.
സംസ്ഥാനത്തെ ടാക്സി തൊഴിലാളികളുടെ സഹകരണത്തോടെയാണ് സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മന്ത്രി കടകംപളളി സുരേന്ദ്രൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
LDF government to pilot brand new mobile app based taxi service in Kochi.
Conceptualised by the Dept of Cooperation GOK, the project offers an affordable, worker-partnered online taxi service operated in the cooperative model. #LeftAlternative #KeralaLeads pic.twitter.com/EjZTZ8aKtq
— Kadakampally Surendran (@kadakampalli) February 8, 2019
മൊബൈൽ ആപ്പ് അടിസ്ഥാനമാക്കിയ ടാക്സി സർവ്വീസ് കൊച്ചിയിലാണ് ആദ്യം പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്. യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ മൂല്യാധിഷ്ഠിതമായ സേവനമാണ് നൽകുകയെന്ന് മന്ത്രി ഉറപ്പ് പറയുന്നു.