തിരുവനന്തപുരം: ശബരിമല സമരത്തിനിടെ സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് മികച്ച നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 39 സീറ്റുകളിൽ 22ഉം ഇടത് മുന്നണി സ്ഥാനാർത്ഥികൾ സ്വന്തമാക്കി. 12 സീറ്റുകളിൽ യുഡിഎഫും രണ്ട് വീതം സീറ്റുകളിൽ ബിജെപി, എസ്ഡിപിഐ സ്ഥാനാർത്ഥികളും വിജയിച്ചു.

എറണാകുളം, തൃശൂർ ജില്ലകളിൽ തിര‌ഞ്ഞെടുപ്പ് നടന്ന അഞ്ച് വീതം സീറ്റുകളിലും എൽഡിഎഫ് വിജയിച്ചു. എന്നാൽ പന്തളം നഗരസഭയിലെ പത്താം വാർഡിൽ എൽഡിഎഫ് സിറ്റിങ് സീറ്റിൽ എസ്ഡിപിഐ സ്ഥാനാർത്ഥി വിജയിച്ചു. തിരുവനന്തപുരം ന​ഗ​ര​സ​ഭ​യി​ലെ​ ​കി​ണ​വൂ​ർ​ ​വാ​ർ​ഡ് ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യുഡിഎ​ഫ് ​സീ​റ്റ് ​നി​ല​നി​ർത്തി.​ ബാ​ല​രാ​മ​പു​രം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ​പാ​ല​ച്ച​ൽ​ ​കോ​ണം​ ​വാ​‌​ർ​ഡ് ​ഉ​പ​തി​ര​ഞ്ഞ​ടു​പ്പി​ൽ​ ​യുഡിഎ​ഫ് ​സി​റ്റിങ് ​സീ​റ്റ് ​നി​ല​നി​ർ​ത്തി.​ അ​തി​യ​ന്നൂ​രി​ൽ​ ​എ​ൽഡി​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​ണ് ​വി​ജ​യി​ച്ച​ത്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ നാലു വാർഡുകളിൽ രണ്ടു വാർഡ് ബിജെപി വിജയിച്ചു. രണ്ടു സീറ്റും യുഡിഎഫിൽ നിന്നും ബിജെപി പിടിച്ചെടുക്കുകയായിരുന്നു. പുന്നപ്ര പവർഹൗസ് വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയും വിജയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ