scorecardresearch

‘വിരട്ടാൻ നോക്കുന്നോ? ഇത് കേരളമാണ്;’ മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശൻ

“മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുകയാണോ,” വി ഡി സതീശൻ ചോദിച്ചു

‘വിരട്ടാൻ നോക്കുന്നോ? ഇത് കേരളമാണ്;’ മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ഡി സതീശൻ

തിരുവനന്തപുരം: വ്യാപാരികൾ സ്വയം തീരുമാനിച്ച് കടകൾ തുറക്കുന്നതടക്കമുള്ള മാർഗങ്ങളിലേക്ക് പോവുകയാണെങ്കിൽ അവരെ നേരിടേണ്ട രീതിയിൽ നേരിടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണെന്ന് വി ഡി സതീശൻ പറഞ്ഞു.

“കച്ചവടക്കാരുടെ വികാരം മനസിലാക്കാൻ കഴിയും. ആ വികാരത്തോടൊപ്പം നിൽക്കാൻ ബുദ്ധിമുട്ടില്ല. പക്ഷേ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ നേരിടേണ്ട രീതിയിൽ നേരിടും. അത് മനസിലാക്കി കളിച്ചാൽ മതി. അത്രയേ പറയാനുള്ളൂ,” എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ വി ഡി സതീശൻ അത് കേരളത്തിൽ വിലപ്പോകില്ല എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Read More: ‘നേരിടേണ്ട രീതിയിൽ നേരിടും’; കട തുറക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരികളോട് മുഖ്യമന്ത്രി

മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുകയാണോ എന്ന് മുഖ്യമന്ത്രിയുടെ പരാമർശത്തോട് പ്രതികരിച്ചുകൊണ്ട് വി ഡി സതീശൻ ചോദിച്ചു. ഇത് കേരളമാണെന്നും അക്കാര്യം മറക്കണ്ടെന്നും പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അദ്ദേഹം അവസാനിപ്പിച്ചത്.

“മനസ്സിലാക്കി കളിച്ചാൽ മതി എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തിൽ വിലപ്പോകില്ല,” വി ഡി സതീശൻ കുറിച്ചു.

“തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യൻ കടക്കെണിയിൽ പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ? ഇത് കേരളമാണ്. മറക്കണ്ട,” അദ്ദേഹം കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala opposition leader vd satheeshan on cm remarks about traders demands