/indian-express-malayalam/media/media_files/uploads/2017/04/ramesh-chennithala.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പല സംഭവങ്ങളിലും സംഘപരിവാർ സംഘടനാ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ സിപിഎമ്മിന് മനപ്രയാസമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർ.എസ്.എസിന് എതിരെ പരസ്യമായി സംസാരിക്കുകയും രഹസ്യമായി അവരെ സഹായിക്കുകയും ചെയ്യുന്ന നയമാണ് പിണറായി സർക്കാർ പുലർത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ ഇന്നലെയാണ് പ്രതിപക്ഷ നേതാവ് കടുത്ത ഭാഷയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെതിരായ നടപടി എവിടെയോ തങ്ങിനിൽക്കുന്നുവെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, ശശികല ടീച്ചർക്കും, കെ സുരേന്ദ്രനും എതിരായി കേസുകൾ രജിസ്റ്റർ ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി.
"ക്ഷേത്രങ്ങൾ ആയുധപ്പുരകളാക്കുന്ന ആർ.എസ്.എസിനെ ഇപ്പൊ ശരിപ്പെടുത്തികളയും എന്ന് ആക്രോശിച്ചു എത്തിയ മന്ത്രിമാർ ഇതെല്ലാം മറന്ന മട്ടാണ്. ആർ.എസ്. എസും സിപിഎമ്മും പാലൂട്ടുന്ന ശത്രുക്കളാണ് എന്ന് ഞാൻ പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്", അദ്ദേഹം വിമർശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.