Latest News

ഇന്ന് അത്തം; മലയാളികൾ ഓണാഘോഷത്തിലേക്ക്

തൃപ്പൂണിത്തുറ അത്തച്ചമയവും തൃക്കാക്കര തിരുവോണ ഉത്സവ കൊടിയേറ്റവും ഇന്ന് നടക്കും

onam, onam 2021, attham, kerala onam celebrations, atthachamayam, thrikakara ulsavam, ie malayalam

കൊച്ചി: മലയാളികളുടെ ഓണാഘോഷങ്ങൾക്ക് തുടക്കമേകി അത്തം പിറന്നു. മഹാമാരിക്കിടയിലാണ് ഈ വർഷവും ഓണമെത്തുന്നത്. എന്നാലും പുതുപ്രതീക്ഷകളോടെയാണ് മലയാളികൾ ഓണാഘോഷങ്ങളിലേക്ക് കടക്കുന്നത്. അത്തം പിറന്ന് പത്താം നാളാണ് തിരുവോണം. തൃപ്പൂണിത്തുറ അത്തച്ചമയവും തൃക്കാക്കര തിരുവോണ ഉത്സവ കൊടിയേറ്റവും ഇന്ന് നടക്കും.

ഇത്തവണത്തെ അത്തത്തിനും പ്രത്യേകതയുണ്ട്. ഇത്തവണ 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നു പോകുന്നുണ്ട്. ഇന്ന് സൂര്യോദയം മുതൽ അൽപനേരം ഉത്രം നക്ഷത്രമായിരിക്കും. രാവിലെ 8.54ന് ശേഷമാണ് അത്തം തുടങ്ങുക. ഇത്തവണ ചിങ്ങം പിറക്കാൻ അഞ്ചു നാൾ ബാക്കി നിൽക്കെ കർക്കടകത്തിലാണ് അത്തം എത്തുന്നത്. ഓഗസ്റ്റ് 17നാണ് ചിങ്ങ പിറവി.

ഘോഷയാത്രയില്ലാതെ ആചാരങ്ങൾ മാത്രമായാണ് ഇത്തവണയും അത്തച്ചമയം ചടങ്ങുകൾ നടക്കുന്നത്. രാവിലെ 10മണിക്ക് തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി പി.രാജീവ് പതാക ഉയർത്തും. കെ.ബാബു എംഎൽഎ അധ്യക്ഷത വഹിക്കും. അത്തചമയത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾ ഓൺലൈനായാണ് നടത്തുക.

ഓണത്തിന്റെ ഐതിഹ്യങ്ങളുടെ ഭാഗമായ തൃക്കാക്കര മഹാക്ഷേത്രത്തിലേ തിരുവോണ ഉത്സവത്തിന് ഇന്നു രാത്രി നടക്കുന്ന കൊടിയേറ്റതോടെ തുടക്കമാകും. രാത്രി 8ന് തന്ത്രി പുലിയന്നൂർ നാരായണൻ അനുജൻ നമ്പൂതിരിപ്പാടാണ് കൊടിയേറ്റം നിർവഹിക്കുക.

Also read: വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല: ആരോഗ്യ മന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala onam celebrations start today

Next Story
വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല: ആരോഗ്യ മന്ത്രിveena george, cpm, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express