വീണ്ടും ട്വിസ്റ്റ്; ഓണം ബംപർ അടിച്ചത് സെയ്തലവിക്കല്ല; ആ ഭാഗ്യവാൻ കൊച്ചിയിൽ തന്നെ

മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ് 12 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചത്

Onam Bumper, Kerala Lottery

കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണ ബംപറിന്റെ വിജയി ആരെന്ന സസ്പെൻസ് ഇപ്പോൾ വമ്പൻ ട്വിസ്റ്റിന് വഴിമാറിയിരിക്കുകയാണ്. നറുക്കെടുപ്പ് നടന്ന 24 മണിക്കൂർ പിന്നിട്ട ശേഷമാണ് ലോട്ടറി അടിച്ച ഭാഗ്യവാൻ ആരെന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ദുബായിൽ കഴിയുന്ന വയനാട് പനമരം സ്വദേശിയായ സെയ്തലവിയാണ് ഓണം ബംബറടിച്ച ഭാഗ്യവാൻ എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരാളാണ് ബംബർ ജേതാവ് എന്നാണ് ഏറ്റവും പുതിയ വിവരം.

തൃപ്പൂണിത്തുറ മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ് 12 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ജയപാലൻ ടിക്കറ്റ് ബാങ്ക് അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

ദുബായിൽ കഴിയുന്ന സെയ്തലവിക്കാണ് ബംബർ അടിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കോഴിക്കോടുള്ള ഒരു സുഹൃത്തിന് പണമയച്ചു കൊടുത്ത് ലോട്ടറി വാങ്ങുകയായിരുന്നു എന്ന് സെയ്തലവി പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എറണാകുളത്ത് എത്തിയപ്പോൾ തൃപ്പൂണിത്തുറയിൽ നിന്ന് വാങ്ങിയ ടിക്കറ്റിന്റെ ചിത്രം ഈ സുഹൃത്ത് വാട്സ്ആപ്പ് വഴി സെയ്തലവിക്ക് അയക്കുകയായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകളിൽ പറഞ്ഞത്. എന്നാൽ പിന്നീട് ഈ സുഹൃത്ത് താൻ ലോട്ടറി വാങ്ങി നൽകിയിട്ടില്ലെന്ന് പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു,

ഫല പ്രഖ്യാപനത്തിന് ശേഷം മണിക്കൂറുകള്‍ പിന്നിട്ടശേഷമാണ് ഭാഗ്യശാലിയെ തിരിച്ചറിയാന്‍ കഴിഞ്ഞത് മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നും വിറ്റ TE 645465 എന്ന ടിക്കറ്റ് നമ്പരിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

ഫലപ്രഖ്യാപനത്തിന് ശേഷം വിജയി താനാണെന്ന വാദവുമായി ടിക്കറ്റുകളില്‍ കൃത്രിമം നടത്തി പലരും ലോട്ടറി ഏജന്റ് മുരുഗേഷ് തേവറിനെ സമീപിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ടിക്കറ്റ് അല്ലെന്ന് പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചു.

ഒന്നാം സമ്മാനമായ 12 കോടി രൂപയില്‍ 7.56 കോടി രൂപയായിരിക്കും വിജയിക്ക് ലഭിക്കുക. ബാക്കി തുക സര്‍ക്കാരിലേക്ക് നികുതിയായും ഏജന്റിനുള്ള കമ്മീഷനായും പോകും. ഇത്തവണ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ലക്ഷം അധികമാണിത്. 126.57 കോടി രൂപയാണ് ഓണം ബംപര്‍ വില്‍പനയിലൂടെ ഭാഗ്യക്കുറി വകുപ്പിന് ലഭിച്ചത്.

കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറിൽ നിന്നും വിറ്റ ടിക്കറ്റിനായിരുന്നു.

“ഇത്തവണ ബമ്പറിന് നല്ല രീതിയിലുള്ള വില്പന ഉണ്ടായിരുന്നു. ഒരുപാട് കസ്റ്റമേഴ്സ് വരുന്നത് കൊണ്ട് ടിക്കറ്റ് വാങ്ങിയത് ആരാണെന്ന് അറിയില്ല,” മീനാക്ഷി ലോട്ടറീസിന്റെ ഒരു ജീവനക്കാരന്‍ പറഞ്ഞു.

Also Read: ഓണം ബംപര്‍: ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയില്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala onam bumper lottery 2021 br 81 result winner suspense continues

Next Story
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതിഷേധത്തിന് പിന്നാലെ കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരിച്ചെത്തിKaruvannur bank loan scam case, Karuvannur bank loan scam case arrest, Karuvannur bank loan scam case crime branch, Karuvannur bank loan fraud case, kerala government on Karuvannur bank loan fraud case, Kerala high court, plea for CBI probe Karuvannur bank loan fraud case, Karuvannur bank loan fraud case crimbranch case, Karuvannur bank loan fraud CPM, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com