Kerala Onam Bumper Lottery 2020: തിരുവനന്തപുരം: ഓണം ബംപർ ഭാഗ്യക്കുറി ധനകാര്യ മന്ത്രി ഡോ ടിഎം തോമസ് ഐസക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. വി.കെ. പ്രശാന്ത് എം.എൽ.എ ടിക്കറ്റ് ഏറ്റുവാങ്ങി. നറുക്കെടുപ്പ്‌ സെപ്‌തംബർ 20ന്‌. 12 കോടി രൂപയാണ്‌ ഒന്നാം സമ്മാനം.

Read Here: Kerala Lottery Thiruvonam Bumper BR 75 2020 Result Live Updates: തിരുവോണം ബമ്പർ ഇന്ന് നറുക്കെടുക്കും, ഫലമറിയാന്‍ keralalotteries.com

ഓണം ബംപർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 300 രൂപയാണ്. രണ്ടാം സമ്മാനം ആറുപേർക്ക്‌ ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപവീതം 12 പേർക്കും നാലാം സമ്മാനം അഞ്ചുലക്ഷം രൂപവീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

Read More: കൊറോണകാലത്ത് ഭാഗ്യം ലോട്ടറിയായി തേടിയെത്തിയപ്പോൾ

മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അഞ്ച് കോടിയാണ്. രണ്ടാം സമ്മാനം അഞ്ച് പേർക്ക് 10 ലക്ഷം രൂപ വീതമാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്കും നാലാം സമ്മാനം ഒരു ലക്ഷം വീതം 45 പേർക്ക് വരെ കിട്ടും. അഞ്ചാം സമ്മാനം 5,000 രൂപ വീതം 1,3500 പേർക്ക് ലഭിക്കും. ആറാം സമ്മാനം 2,000 രൂപ വീതം 1,3500 പേർക്കും ഏഴാം സമ്മാനം 1,000 രൂപ വീതം 45,000 പേർക്കും എട്ടാം സമ്മാനം 500 രൂപ വീതം 45,000 പേർക്കും കിട്ടും. സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്.മൺസൂൺ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് നടക്കും. 30ന്‌ മാറ്റിവച്ച നറുക്കെടുപ്പാണ് ഇത്‌.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.