തിരുവനന്തപുരം: കേരള തീരത്തു 2.5 -3 മീറ്റർ ഉയരത്തിൽ ഉള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. കൊല്ലം , ആലപ്പുഴ , കൊച്ചി , പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരപ്രദേശങ്ങളിൽ ഇന്ന് 5:30 മുതൽ തിങ്കളാഴ്ച്ച രാത്രി 11.30 കൂറ്റന്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴയിലും കോഴിക്കോടും പലയിടത്തും കടല്‍ കരയിലേക്ക് കയറി.

മീൻപിടുത്തക്കാരും തീരദേശനിവാസികളും ചുവടെ ചേർക്കുന്ന മുന്നറിയിപ്പുകളിൽ ജാഗ്രത പാലിക്കുക:

1 . വേലിയേറ്റ സമയത്തു തിരമാലകൾ തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട് .

2 . തീരത്തു ഈ പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കുവാൻ സാധ്യത ഉള്ളതിനാൽ തീരത്തിനോട് ചേർന്ന് മീൻപിടിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതാണ്.
3 . ബോട്ടുകൾ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാൻ നങ്കൂരമിടുമ്പോൾ അവ തമ്മിൽ ഒരു നിശ്ചിത അകലം പാലിക്കേണ്ടതാണ്

4 . തീരങ്ങളിൽ ഈ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ വിനോദ സഞ്ചാരികൾ കടൽ കാഴ്ച്ച കാണാൻ പോകരുതെന്ന് നിർദ്ദേശം ഉണ്ട് .

5. ബോട്ടുകൾ തീരത്തു നിന്ന് കടലിലേയ്ക്കും കടലിൽ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നത് ഒഴിവാക്കുക

6 . ആഴക്കടലിൽ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ