Latest News

സംസ്ഥാനത്തെ രാത്രി കർഫ്യൂ ഇന്നും കൂടി; നിയന്ത്രങ്ങൾ നീട്ടിയേക്കില്ലെന്ന് സൂചന

പുതുവത്സരാഘോഷങ്ങൾക്കായി ജനങ്ങൾ കൂട്ടംകൂടുന്നത് നിയന്ത്രിക്കുന്നതിനായാണ് രാത്രികാല നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്

coronavirus, coronavirus news, india covid 19 news, lockdown news, lockdown in up, lockdown india, lockdown in india, covid 19 lockdown news, coronavirus lockdown news, lockdown in india, coronavirus india, coronavirus india news, delhi lockdown, corona cases in india, india news, covid 19 lockdown latest news, coronavirus news, covid 19 latest news, maharashtra covid 19 cases, covid 19 india, coronavirus new cases in india, india coronavirus news, india coronavirus latest news

തിരുവനന്തപുരം: ഒമിക്രോൺ ഭീഷണി കണക്കിലെടുത്ത് ഡിസംബർ 30 മുതൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങൾ ഇന്നും കൂടി തുടരും. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണങ്ങൾ. നിലവിൽ രാത്രികാല നിയന്ത്രണങ്ങൾ തുടർന്നേക്കില്ല എന്നാണ് സൂചന.

പുതുവത്സരാഘോഷങ്ങൾക്കായി ജനങ്ങൾ കൂട്ടംകൂടുന്നത് നിയന്ത്രിക്കുന്നതിനായാണ് രാത്രികാല നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്. ദേവാലയങ്ങളിൽ ഉൾപ്പെടെ നടത്തുന്ന മത, സാമൂഹിക, രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടോ എന്ന കാര്യം അടുത്ത ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിക്കും.

അതേസമയം, സംസ്ഥനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന്‍ നാളെ ആരംഭിക്കും. ഇതിനായി  ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

Also Read: കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്നു മുതൽ; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

18 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷനൊപ്പം കുട്ടികളുടെ വാക്സിനേഷനും ഫലപ്രദമായി നടപ്പാക്കുന്നതിനാണ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്സിനേഷന്‍ ടീമിനെ സജ്ജമാക്കും. കുട്ടികള്‍ക്കുള്ള വാക്സിനേഷനു രജിസ്ട്രേഷന്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala omicron new year night curfew

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express