scorecardresearch

യമനിൽ പോകാം; നിമിഷ പ്രിയയുടെ അമ്മയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി

നവംബറിൽ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ഒരാഴ്ചക്കകം യാത്രാ അപേക്ഷ പരിഗണിക്കാൻ എംഇഎയോട് നിർദേശിച്ചിരുന്നു

നവംബറിൽ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ഒരാഴ്ചക്കകം യാത്രാ അപേക്ഷ പരിഗണിക്കാൻ എംഇഎയോട് നിർദേശിച്ചിരുന്നു

author-image
WebDesk
New Update
Nimisha Priya New

നിമിഷ പ്രിയ (ഫയൽ ഫോട്ടോ)

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ അമ്മയ്ക്ക് അനുകൂല വിധിയുമായി ദില്ലി ഹൈക്കോടതി. കേന്ദ്രസർക്കാരിന് യാതൊരു ബാധ്യതയുമില്ലാതെ സ്വന്തം ഉത്തരവാദിത്തത്തിൽ മറ്റൊരു വ്യക്തിക്കൊപ്പം യെമനിലേക്ക് പോകാനാണ്  ഡൽഹി ഹൈക്കോടതി അനുമതി നൽകിയത്. മകളെ യെമനിൽ പോയി കാണാനുള്ള അമ്മയുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്.

Advertisment

ഇന്ത്യൻ പൗരന്മാരുടെ യെമനിലേക്കുള്ള യാത്ര നിരോധിച്ചുകൊണ്ടുള്ള 2017ലെ യാത്രാ ഉപദേശക വിജ്ഞാപനത്തിൽ ഇളവ് വരുത്താൻ ജസ്റ്റിസ് സുബ്രമോണിയം പ്രസാദിന്റെ സിംഗിൾ ജഡ്ജി ബെഞ്ച് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന് ബാധ്യതയില്ലാതെ സ്വന്തം ഉത്തരവാദിത്തത്തിലാണ് യാത്ര ചെയ്യുന്നതെന്ന് പ്രിയയുടെ അമ്മ പ്രേമകുമാരി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 

യമനിൽ സഹായത്തിന് നയതന്ത്ര പ്രതിനിധികൾ ഇല്ലെന്ന വാദം ഉന്നയിച്ച് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതോടെയാണ് പ്രേമകുമാരി കോടതിയെ സമീപിച്ചത്. 

2017-ൽ യെമൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ മയക്കമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷ പ്രിയ ശിക്ഷിക്കപ്പെട്ടത് 

Advertisment

Related Stories

യെമനിൽ മലയാളി നഴ്‌സിന് വധശിക്ഷ: നിമിഷ പ്രിയ കേസ് എന്താണ്?

Death Penalty Yemen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: