scorecardresearch

നിരന്തരം ഭീഷണിപ്പെടുത്തുന്നു; കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ബിഷപ്പിനെതിരായ ബലാത്സംഗ കേസ് അട്ടിമറിയ്ക്കാന്‍ നിരന്തര ശ്രമമുണ്ടെന്നും, തങ്ങള്‍ക്കെതിരായ സ്ഥലംമാറ്റ നടപടി സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണെന്നും കത്തില്‍ കന്യാസ്ത്രീകള്‍ പറയുന്നു.

ബിഷപ്പിനെതിരായ ബലാത്സംഗ കേസ് അട്ടിമറിയ്ക്കാന്‍ നിരന്തര ശ്രമമുണ്ടെന്നും, തങ്ങള്‍ക്കെതിരായ സ്ഥലംമാറ്റ നടപടി സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണെന്നും കത്തില്‍ കന്യാസ്ത്രീകള്‍ പറയുന്നു.

author-image
WebDesk
New Update
അല്‍മായര്‍ക്കെതിരെ ആദ്യമായി സഭയുടെ മാനനഷ്ടക്കേസ്

തിരുവനന്തപുരം: കുറവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം ചെയ്തതിന്റെ പേരില്‍ സ്ഥലംമാറ്റ നടപടി നേരിടേണ്ടി വന്ന സിസ്റ്റര്‍ ആല്‍ഫി പള്ളാശേരില്‍, സിസ്റ്റര്‍ അനുപമ കേരമംഗലത്തുവെളിയില്‍, സിസ്റ്റര്‍ ജോസഫൈന്‍ വില്ലൂന്നിക്കല്‍, സിസ്റ്റര്‍ അനിറ്റ ഉറുമ്പില്‍ എന്നിവരാണ് കത്ത് നല്‍കിയത്.

Advertisment

ബിഷപ്പിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ നിരന്തര ശ്രമമുണ്ടെന്നും, തങ്ങള്‍ക്കെതിരായ സ്ഥലംമാറ്റ നടപടി സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രമാണെന്നും കത്തില്‍ കന്യാസ്ത്രീകള്‍ പറയുന്നു.

സാക്ഷികളായതിനാല്‍ തങ്ങള്‍ക്കെതിരെ നിരന്തര ഭീഷണിയുണ്ട്. ചികിത്സയ്ക്കും യാത്രയ്ക്കും പോലും മഠത്തില്‍ നിന്നും പണം നല്‍കുന്നില്ല. തങ്ങളെ കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും കത്തില്‍ പറയുന്നു.

പഞ്ചാബ്, ബിഹാര്‍, കണ്ണൂര്‍ എന്നിടങ്ങളിലേക്കാണ് ഇവര്‍ക്ക് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് പ്രതികാര നടപടിയാണെന്നും തങ്ങള്‍ പോകില്ലെന്നും ഇവിടെ തന്നെ നില്‍ക്കുമെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയായ കന്യസ്ത്രീയെ ഒറ്റപ്പെടുത്താനും കേസ് അട്ടിമറിക്കാനുമുള്ള നീക്കമാണ് ഇപ്പോഴത്തെ സ്ഥലംമാറ്റ ഉത്തരവിനു പിന്നിലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

Advertisment

സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ ജോസഫൈന്‍ എന്നിവരോട് ബിഹാറിലെ മഠത്തിലേക്കു തിരിച്ചുപോകാനും സിസ്റ്റര്‍ അനുപമയോട് പഞ്ചാബിലെ മഠത്തിലേക്കു പോകാനും സിസ്റ്റര്‍ ആന്‍സിറ്റയോട് കണ്ണൂര്‍ പരിയാരത്തേക്കുള്ള മഠത്തിലേക്കു തിരിച്ചുപോകാനുമാണ് ഓര്‍ഡറില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, പരാതിക്കാരിയായ കന്യാസ്ത്രീയെയും മറ്റൊരു കന്യാസ്ത്രീയായ സിസ്റ്റര്‍ നിന റോസിനെയും കുറവിലങ്ങാട് മഠത്തില്‍ തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്.

Chief Minister Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: