scorecardresearch

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

ഹൈക്കോടതിയിൽ സമർപ്പിച്ച രണ്ടാം ജാമ്യ ഹർജിയിലാണ് അനുകൂല വിധി

ഹൈക്കോടതിയിൽ സമർപ്പിച്ച രണ്ടാം ജാമ്യ ഹർജിയിലാണ് അനുകൂല വിധി

author-image
Kiran Gangadharan
New Update
ബലാത്സംഗം ഉള്‍പ്പെടെ 5 വകുപ്പുകള്‍ ചുമത്തി ഫ്രാങ്കോയ്ക്ക് എതിരായ കുറ്റപത്രം ഇന്ന് കോടതിയില്‍

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. ഹൈക്കോടതിയാണ് ബിഷപ്പിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെയും മറ്റുളളവരെയും സ്വാധീനിക്കില്ലെന്ന ഉറപ്പിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, രാജ്യം വിട്ട് പോകരുത്, കേരളത്തിലേക്ക് പ്രവേശിക്കരുത് എന്നീ നിബന്ധനകളുമുണ്ട്.

Advertisment

രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ തുടരണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേസന്വേഷണം പൂർത്തിയായെന്നും ഈ സാഹചര്യത്തിൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യാപേക്ഷയിൽ പറഞ്ഞത്. താൻ അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചുവെന്നും ഒരു ഘട്ടത്തിലും ഇതിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും കോടതിയിൽ ബിഷപ്പ് പറഞ്ഞു.

കുറവിലങ്ങാട്ട് മഠത്തിലെ കന്യാസ്ത്രീകള്‍ അടക്കമുളളവരുടെ രഹസ്യ മൊഴിയെടുത്ത സാഹചര്യത്തിലാണ് ബിഷപ്പ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. രഹസ്യ മൊഴിയെടുത്ത സാഹചര്യത്തില്‍ ഇനി ജുഡീഷ്യൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്നാണ് ബിഷപ്പ് വാദിച്ചത്.

Advertisment
Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: