scorecardresearch

നിരാഹാരം നടത്തിയിരുന്ന കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേയ്ക്ക് മാറ്റി

ആരോഗ്യ നില വഷളയാതിനെ തുടർന്നാണ് മാറ്റിയത്

nun strike for justice
ഫൊട്ടോ : വിഗ്നേഷ് കൃഷ്ണമൂര്‍ത്തി

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിൽ​ നിരാഹാരം നടത്തിവന്നിരുന്ന കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേയ്ക്ക് മാറ്റി.

സെപ്തംബർ പതിനേഴ് മുതലാണ് കന്യാസ്ത്രീയുടെ സഹോദരി നീതി തേടി നിരാഹാരം ആരംഭിച്ചത്. ആരോഗ്യ നില വഷളായതിനെ തുടർന്നാണ് ഇന്ന് ഉച്ചയോടെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

നീതി തേടി എറണാകുളം ഹൈക്കോടതിക്ക് സമീപം കന്യാസ്ത്രീകൾ ആരംഭിച്ച സമരം 12 ദിവസം പിന്നിടുകയാണ്. ഇതിനിടെ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൽ ചോദ്യ ചെയ്യലിന് പൊലീസ് വിളിപ്പിചത് അനുസരിച്ച് കേരളത്തിലെത്തി. ബിഷപ്പിനെ ചോദ്യം ചെയ്യൽ തൃപ്പൂണിത്തുറ ഹൈടെക് സെല്ലിൽ നടക്കുകയാണ്.

കേരളത്തിലെ സമൂഹത്തിലെ വിവിധ തുറകളിലുളളവർ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. സമരം മറ്റ് ജില്ലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും കോഴിക്കോടും സമരം നടന്നിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala nun protest sister shifted to hospital as condition worsens

Best of Express