തിരുവനന്തപുരം: കേരളം സുരക്ഷിതമല്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് നടി കവിയൂർ പൊന്നമ്മ. ആക്രമണങ്ങളും കൊലപാതകങ്ങളും കേരളത്തിൽ നിത്യ സംഭവങ്ങളായി മാറുന്നു. സ്വന്തം അച്ഛൻ പോലും മക്കളെ പീഡിപ്പിക്കുന്ന കാലമാണിത്. ഇതിന് ഉത്തരവാദിത്വപ്പെട്ടവർ ശക്തമായ നടപടിയെടുക്കണമെന്നും അവർ പറഞ്ഞു. കെ.എസ്.ചിത്രയുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാനായി ദുബായിൽ എത്തിയപ്പോഴായിരുന്നു കവിയൂർ പൊന്നമ്മയുടെ പ്രതികരണം.

(വിഡിയോ കടപ്പാട്: ജനം ടിവി)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.