/indian-express-malayalam/media/media_files/uploads/2023/09/Nipah-Virus-3.jpg)
Representational Image
കോഴിക്കോട്: നിപ ഹൈ റിസ്‌കില്‍ പെട്ട 42 സാമ്പിളുകളുടെ ഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരുടെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരുടെ പട്ടിക പൂര്‍ണമായും തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
രോഗികളുമായി സമ്പര്‍ക്കത്തിലിരുന്നവരുടെ പട്ടിക തയാറാക്കാന്‍ 19 ടീം ആയി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പൊലീസിന്റെ സഹായത്തോടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കും. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും - മന്ത്രി പറഞ്ഞു.
ജാനകിക്കാട്ടില്‍ പന്നി ചത്ത സംഭവത്തെക്കുറിച്ച് പരിശോധന നടക്കുന്നുണ്ട്. ഇന്ന് നൂറോളം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാനാണ് ശ്രമം. ഹൈ റിസ്‌കില്‍ ലക്ഷണങ്ങളുള്ള എല്ലാവരുടേയും സാമ്പിളുകള്‍ എടുക്കുന്നുണ്ട് ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം തിരുവനന്തപുരത്ത് നിപ രോഗബാധ സംശയിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ പരിശോധനാഫലം നെഗറ്റീവ് എന്ന്് ഫലം ലഭിച്ചിരുന്നു. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. നിപ സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്നു.
അതേസമയം നിപ സംശയങ്ങളോടെ ഒരാള്‍ കൂടി തിരുവനന്തപുരത്ത് നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട മാറനല്ലൂര്‍ സ്വദേശിയായ വീട്ടമ്മയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 72 കാരിയായ കാട്ടാക്കട സ്വദേശിനിയുടെ അടുത്ത ബന്ധുക്കള്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.