തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നിയമസഭാ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടിസ്. ചട്ടലംഘനം ചൂണ്ടിക്കാട്ടിയപ്പോൾ കസ്റ്റംസ് നൽകിയ മറുപടി അവഹേളനപരമാണെന്ന് നോട്ടീസിൽ പറയുന്നു. നോട്ടീസിൽ വിശദീകരണം നൽകാൻ സമയം വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.
വിവരങ്ങൾ കസ്റ്റംസ് മാധ്യമങ്ങൾക്ക് കൈമാറിയതും അവഹേളനമെന്ന് നോട്ടിസിലുണ്ട്. രാജു എബ്രഹാം നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് നൽകിയിരിക്കുന്നത്.
Read More: “ഇനിയും ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്?”; ചെന്നിത്തലക്ക് മറുപടിയുമായി തോമസ് ഐസക്ക്
സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ കെ അയ്യപ്പന് മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കിയ നടപടിയിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു കസ്റ്റംസിന് നിയമസഭ സെക്രട്ടറി കത്തയച്ചത്. നിയമസഭയുടെ അധികാര പരിധിയിലുള്ള ഒരാള്‍ക്കെതിരെ ഏത് നടപടി സ്വീകരിക്കുമ്പോഴും സഭാ സെക്രട്ടറിയുടെ അനുമതി ആവശ്യമാണെന്ന് ചട്ടമുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള കത്തായിരുന്നു അത്.
എന്നാൽ ആ ചട്ടം ഏതെങ്കിലും കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ലെന്ന് കസ്റ്റംസ് മറുപടിയിൽ പറഞ്ഞിരുന്നു. ഒപ്പം കത്ത് മാധ്യമങ്ങൾക്ക് ചോർന്ന് ലഭിക്കുകയും ചെയ്തിരുന്നു. പടി.