Kerala Lottery Result Today:തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ ഭാഗ്യക്കുറി NR-96 ഫലം പ്രഖ്യാപിച്ചു . ഒന്നാം സമ്മാനം ടിക്കറ്റ് നമ്പർ NH 308604ന് ലഭിച്ചു. രണ്ടാം സമ്മാനം ടിക്കറ്റ് നമ്പർ NE 656485നും ലഭിച്ചു.

ഒന്നാം സമ്മാനം 60 ലക്ഷം രൂപയും, രണ്ടാം സമ്മാനം 5 ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപ നൽകും.

ടിക്കറ്റ് വില 30 രൂപയാണ്. 5,000 ത്തിൽ താഴെ സമ്മാനത്തുക ലഭിച്ചവർക്ക് ലോട്ടറി കടകളിൽ എത്തി പണം കൈപ്പറ്റാം. തുക 5,000 ത്തിനു മുകളിലാണെങ്കിൽ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസുകളിലോ തിരിച്ചറിയൽ രേഖയുമായി ചെന്ന് ടിക്കറ്റ് നൽകി പണം വാങ്ങാം.

വിശദവിവരങ്ങൾ അറിയാൻ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക.

കേരള സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകൾക്കു പുറമേ ബംബർ ടിക്കറ്റുകളും സർക്കാർ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബർ ടിക്കറ്റുകൾ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മൺസൂൺ, സമ്മർ ബംബർ ടിക്കറ്റുകളുമുണ്ട്.

നവരാത്രി സ്‌പെഷ്യല്‍ ബംബര്‍ ടിക്കറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതലാണ് ഇവയുടെ വില്‍പന തുടങ്ങിയത്. പൂജ ബംബര്‍ 2018 ന്റെ ഫലം നവംബര്‍ 30 ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലു കോടി രൂപയാണ് പൂജ ബംബറിന്റെ ഒന്നാം സമ്മാനം. 150 രൂപയാണ് ടിക്കറ്റ് വില. ലോട്ടറി ഏജന്‍സികളില്‍നിന്നും ടിക്കറ്റ് വാങ്ങാം.

ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.