Kerala Nirmal Lottery NR-213 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-213 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ വിറ്റ NN 388692 ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം. പുനലൂരിൽ വിറ്റ NV 683636 ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനം. NN 746647 (മാനന്തവാടി), NO 770967 (എറണാകുളം), NP 797936 (കാസർഗോഡ്), NR 446897 (തമരശേരി), NS 644164 (ചിറ്റൂർ), NT 683275 (പുനലൂർ), NU 572920 (തിരുവനന്തപുരം), NV 752763 (തിരൂർ), NW 841860 (കോട്ടയം), NX 867482 (വൈക്കം), NY 253332 (തിരുവനന്തപുരം), NZ 557702 (താമരശേരി) എന്നീ ടിക്കറ്റ് നമ്പരുകൾക്കാണ് മൂന്നാം സമ്മാനം. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഫലം ഒത്തു നോക്കേണ്ടതാണ്.
നിർമൽ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.
5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-357 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി നടന്നത്. എറണാകുളം ജില്ലയിൽ വിറ്റ PP 572677 ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം. കായംകുളത്ത് വിറ്റ PT 739441 ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനം. PN 612133 (കൊല്ലം), PO 854738 (താമരശേരി), PP 538204 (പാലക്കാട്), PR 757143 (വൈക്കം), PS 401540 (മലപ്പുറം), PT 415984 (കോട്ടയം), PU 697448 (മാനന്തവാടി), PV 291960 (തിരൂർ), PW 737932 (താമരശേരി), PX 730285 (തൃശൂർ), PY 863822 (കണ്ണൂർ), PZ 535929 (ഗുരുവായൂർ) എന്നീ ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
ആറു കോടി രൂപ ഒന്നാം സമ്മാനമായി നല്കുന്ന ഈ വർഷത്തെ സമ്മർ ബംപർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. 200 രൂപയാണ് ടിക്കറ്റ് വില. ഇതിന് പുറമെ, അഞ്ചുപേർക്ക് ഒരു കോടി രൂപ വീതം സമ്മാനം നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ‘ഭാഗ്യമിത്ര’യും പുറത്തിറങ്ങി. എല്ലാ മാസവും ആദ്യ ഞായറാഴ്ച നറുക്കെടുപ്പ് നടക്കും.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.