Kerala Nirmal Lottery NR-196 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-196 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ വിറ്റ ND 638915 എന്ന നമ്പരിലുള്ള ടിക്കറ്റിന്. ഇതേ നമ്പരിലുള്ള മറ്റ് സീരിസിലെ ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. കണ്ണൂർ ജില്ലയിൽ വിറ്റ NG 178407 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

40 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക്, തുക ലഭിക്കാൻ ടിക്കറ്റുമായി കേരളത്തിലെ ലോട്ടറി കടകളെ സമീപിക്കാം. അയ്യായിരത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ എത്തണം. 40 രൂപയാണ് നിർമൽ ഭാഗ്യക്കുറി ടിക്കറ്റ് വില.

Read More: Kerala Akshaya Lottery AK-469 Result: അക്ഷയ AK-469 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ Akshaya Lottery AK-469ന്റെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി നടന്നത്. ബുധനാഴ്ചയായിരുന്നു നറുക്കെടുപ്പ്. AE-220631 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. AH-198949 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. AA-380764, AB-296782, AC-750782, AD-203227, AE-772110, AF-720878, AG-157729, AH-520540, AJ-772214 AK-636214, AL-127289, AM-655966 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. AA 220631, AB 220631, AC 220631, AD 220631, AF 220631, AG 220631, AH 220631, AJ 220631, AK 220631, AL 220631, AM 220631 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾ സമാശ്വാസ സമ്മാനത്തിന് അർഹമായി.

അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook