Kerala Nirmal Lottery NR-194 Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-194 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് നറുക്കെടുപ്പ് ആരംഭിച്ചത്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

NB-309864 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മൂവാറ്റുപ്പുഴയിൽ വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനത്തിനു അർഹമായ ടിക്കറ്റ് നമ്പർ NJ-250618 ആണ്.

NA-562953 NB-524805, NC-578651, ND449048, NE-774080, NF-504595, NG-239291, NH-180377, NJ-208023, NK-213092, NL-273984, NM-570034 എന്നീ നമ്പറുകളാണ് മൂന്നാം സമ്മാനത്തിനു അർഹമായത്.

40 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക്, തുക ലഭിക്കാൻ ടിക്കറ്റുമായി കേരളത്തിലെ ലോട്ടറി കടകളെ സമീപിക്കാം. അയ്യായിരത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ എത്തണം. 40 രൂപയാണ് നിർമൽ ഭാഗ്യക്കുറി ടിക്കറ്റ് വില.

Read More: Kerala Akshaya Lottery AK-467 Result: അക്ഷയ AK-467 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി: ഒന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK-467 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി പൂർത്തിയായത്. ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിച്ചത്. AE-509910 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റാണിത്. L-505535 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിറ്റ ടിക്കറ്റാണിത്. AA-325036, AB-150000, AC-594081, AD-745278, AE-729470, AF-250386, AG-505608 AH-167892, AJ-611465, AK-815483, AL-129800, AM-544419 എന്നീ നമ്പറുകൾക്കാണ് മൂന്നാം സമ്മാനം.

അക്ഷയ ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും, രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook